പഞ്ചാബിൽ ആം ആദ്മി നേതാവ് കൊല്ലപ്പെട്ട നിലയിൽ

കൊലയ്ക്ക് പിന്നിൽ വൈരാഗ്യമാണെന്ന് മകൻ

dot image

ഛണ്ഡീഗഡ്: പഞ്ചാബില് ആം ആദ്മി പാര്ട്ടി നേതാവിനെ വെടിവെച്ചു കൊന്നു. ആം ആദ്മി പാര്ട്ടി കിസാന് വിങ് അധ്യക്ഷന് തര്ലോചന് സിംഗാണ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. കൃഷി സ്ഥലത്ത് നിന്ന് തിരികെ വീട്ടിലേക്ക് പോകുന്ന വഴിക്ക് ഇകോലഹ ഗ്രാമത്തില് വെച്ചാണ് സംഭവം.

സംഘർഷമൊഴിയാതെ മണിപ്പൂർ; രണ്ട് പേർ കൊല്ലപ്പെട്ടു, പ്രതിഷേധം അക്രമാസക്തം

റോഡിന് സമീപത്താണ് തര്ലോചനെ കൊല്ലപ്പെട്ട നിലയില് കണ്ടെത്തിയത്. പ്രദേശവാസികളുടെ സഹായത്തോടെ മകന് ഹര്ദീപ് സിങ് തര്ലോചനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവിനോടുള്ള വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് ഹര്പ്രീത് ആരോപിച്ചു.

കേസിന്റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് പൊലീസ് സൂപ്രണ്ട് സൗരവ് ജിന്ഡല് അറിയിച്ചു. പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us