'ചർച്ചക്കില്ല, ആവശ്യങ്ങൾ അം​ഗീകരിക്കും വരെ പ്രതിഷേധിക്കും'; പശ്ചിമബം​ഗാൾ സർക്കാരിന്റെ ക്ഷണം തള്ളി ഡോക്ടർമാർ

ഇമെയിലിലൂടെയായിരുന്നു ചർച്ചക്ക് ക്ഷണിച്ചത്.

dot image

കൊൽക്കത്ത: പശ്ചിമബം​ഗാൾ സർക്കാരിന്റെ ചർച്ചയ്ക്കുള്ള ക്ഷണം തള്ളി പ്രതിഷേധക്കാർ. കൊൽക്കത്ത ആർജി കർ ആശുപത്രിയിൽ ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട യുവ ഡോക്ടർക്ക് നീതിയാവശ്യപ്പെട്ട് പ്രതിഷേധം തുടരുമെന്നും ഡോക്ടർമാർ വ്യക്തമാക്കി.

വിഷയത്തിൽ ചർച്ച നടത്താൻ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മമത ബാനർജി പ്രതിഷേധക്കാരായ യുവ ഡോക്ടർമാരെ ക്ഷണിച്ചിരുന്നു. ഇമെയിലിലൂടെയായിരുന്നു ചർച്ചക്ക് ക്ഷണിച്ചത്. സർക്കാർ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താനും ചർച്ച നടത്താനുമായി പ്രതിഷേധക്കാരുടെ പരമാവധി പത്ത് പേരടങ്ങുന്ന സംഘത്തെ ക്ഷണിക്കുന്നുവെന്നായിരുന്നു സംസ്ഥാന ആ​രോ​ഗ്യ സെക്രട്ടറി എൻ എസ് നി​ഗം അയച്ച ഇമെയിലിലെ പരാമർശം. മുഖ്യമന്ത്രി പ്രതിഷേധക്കാരുമായുള്ള കൂടിക്കാഴ്ചക്ക് കാത്തിരിക്കുകയാണെന്ന് ധനമന്ത്രി ചന്ദ്രിമ ഭട്ടാചാര്യ പറഞ്ഞു.

എന്നാൽ ക്ഷണം പ്രതിഷേധത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നായിരുന്നു ഡോക്ടർമാരുടെ പ്രതികരണം. ചർച്ചയ്ക്കായി പത്ത് പേർ മാത്രമെന്ന കണക്ക് തങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് പ്രതിഷേധക്കാരുടെ മറുപടി. ഞങ്ങൾ സ്വാസ്ഥ്യ ഭവന് മുന്നിലാണ് പ്രതിഷേധിക്കുന്നത്. അങ്ങനെയുള്ളപ്പോൾ പ്രിൻസിപ്പിൾ സെക്രട്ടറിക്ക് ഇമെയിലിലൂടെ ഞങ്ങളെ ബന്ധപ്പെടേണ്ട ആവശ്യമെന്താണ്? സംസാരിക്കാൻ ഞങ്ങൾ തയ്യാറായിരുന്നു. ഞങ്ങളുടെ ആവശ്യം എന്താണെന്ന് ഞങ്ങൾ കൃത്യമായി അറിയിച്ചിട്ടുണ്ട്. ആവശ്യങ്ങൾ നിറവേറ്റുന്നത് വരെ പ്രതിഷേധം തുടരാനാണ് തീരുമാനം, ഡോക്ടർമാർ പറഞ്ഞു.

പ്രതിഷേധം അവസാനിപ്പിച്ച് തിരികെ ജോലിയിൽ പ്രവേശിപ്പിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇന്ന് വൈകീട്ട് അഞ്ച് മണി വരെയായിരുന്നു കോടതി അനുവദിച്ച സമയം. എന്നാൽ ഇത് കഴിഞ്ഞും പ്രതിഷേധം തുടർന്നതോടെ പത്ത് പേരടങ്ങുന്ന സംഘവുമായി മുഖ്യമന്ത്രി കൂടിക്കാഴ്ട നടത്താൻ തയ്യാറാവുകയായിരുന്നുവെന്നും മന്ത്രി ചന്ദ്രി ഭട്ടാചാര്യ പറഞ്ഞു. 6.10 നാണ് ഇമെയിൽ വഴി ക്ഷണമയച്ചത്. ഏഴര വരെ കാത്തിരുന്നെങ്കിലും ആരും ചർച്ചക്കെത്തിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us