രാജസ്ഥാനിലും ട്രെയിന് അട്ടിമറി ശ്രമം; ട്രാക്കില് നിന്ന് കണ്ടെത്തിയത് 70 കിലോയുടെ സിനമന്റ്കട്ട

പ്രയാഗ്രാജില് നിന്ന് ഹരിയാനയിലെ ഭിവനായിലേക്കുള്ള കാളിന്ദി എക്സ്പ്രസ് കാണ്പൂരിലെ റെയില്വേ ട്രാക്കില് സ്ഥാപിച്ചിരുന്ന എല്പിജി സിലിണ്ടറില് ഇടിച്ചതിന് തൊട്ടുപിന്നാലെയാണ് രാജസ്ഥാനിലെ സംഭവം

dot image

ജയ്പൂര്: രാജസ്ഥാനില് ട്രെയിന് അട്ടിമറിക്കാന് ശ്രമം. അജ്മീറില് 70 കിലോയുടെ സിനമന്റ് കട്ട റെയില്വേ ട്രാക്കില് നിന്ന് കണ്ടെത്തി. സര്ധാന് ബംഗാര് ഗ്രാമത്തിലാണ് സിമന്റ്കട്ട കണ്ടെത്തിയത്. ഗുഡ്സ് ട്രെയിന് പാളം തെറ്റിക്കാനാണ് ശ്രമിച്ചത്. ഇതിന് പിന്നില് ആരാണെന്ന് കണ്ടെത്താനായിട്ടില്ല. പ്രയാഗ്രാജില് നിന്ന് ഹരിയാനയിലെ ഭിവനായിലേക്കുള്ള കാളിന്ദി എക്സ്പ്രസ് കാണ്പൂരിലെ റെയില്വേ ട്രാക്കില് സ്ഥാപിച്ചിരുന്ന എല്പിജി സിലിണ്ടറില് ഇടിച്ചതിന് പിന്നാലെയാണ് രാജസ്ഥാനില് ഈ സംഭവമുണ്ടായത്.

ഇന്നലെ രാവിലെയാണ് കാണ്പൂരില് ട്രെയിന് അട്ടിമറിക്കാനുള്ള ശ്രമമുണ്ടായത്. സംഭവത്തില് പൊലീസ് രണ്ട് പേരെ ചോദ്യം ചെയ്തിരുന്നു. ട്രെയിന് പാളത്തില് നിന്ന് എല്പിജി സിലിണ്ടറും പെട്രോള് നിറച്ച കുപ്പിയും തീപ്പെട്ടിയും പൊലീസ് കണ്ടെത്തിയിരുന്നു. ട്രെയിനില് തട്ടി സിലിണ്ടര് പാളത്തില് നിന്ന് തെറിച്ചുവീണതോടെ വലിയ അപകടമാണ് ഒഴിവായത്.

കാണ്പൂരില് ട്രെയിന് അട്ടിമറി നീക്കം:പാളത്തില് എല്പിജി സിലിണ്ടറുകളും പെട്രോള് നിറച്ച കുപ്പിയും

എല്പിജി സിലിണ്ടര് ട്രാക്കില് വച്ചിരിക്കുന്നത് ലോക്കോ പൈലറ്റ് കണുകയും തുടര്ന്ന് എമര്ജന്സി ബ്രേക്ക് ഉപയോഗിക്കുകയായിരുന്നുവെന്നാണ് അഡീഷണല് പൊലീസ് കമ്മീഷണര് ഹരീഷ് ചന്ദ്ര പറഞ്ഞത്. എന്നാല് ട്രെയിന് നില്ക്കുന്നതിന് മുമ്പ് സിലിണ്ടറില് ഇടിക്കുകയും സിലിണ്ടര് ട്രാക്കില് നിന്ന് നീങ്ങുകയുമായിരുന്നു. സംഭവസ്ഥലത്ത് 20 മിനിറ്റോളം പിടിച്ചിട്ട ട്രെയിന് കൂടുതല് അന്വേഷണത്തിനായി ബില്ഹൂര് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമങ്ങള് നടക്കുകയാണെന്നും അവര്ക്കെതിരെ കര്ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

dot image
To advertise here,contact us
dot image