ഗൾഫ് രാജ്യങ്ങളിൽ ആണവനിലയങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് ഇന്ത്യയുമായി യുഎഇ കരാർ ഒപ്പുവെച്ചു

അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ ഇന്ത്യാ സന്ദർശനത്തിനിടെയാണ് ധാരണാപത്രം ഒപ്പുവെച്ചത്.

dot image

ന്യൂഡൽഹി: ​ഗൾഫ് രാജ്യങ്ങളിൽ ആണവ നിലയങ്ങളുടെ പ്രവർത്തനത്തങ്ങളും സേവനങ്ങളും ലഭിക്കുന്നതിനായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഇന്ത്യയുമായി കരാർ ഒപ്പുവെച്ചു. ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൻ്റെ (എൻപിസിഐഎൽ) ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഭുവൻ ചന്ദ്ര പഥക്കും എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപ്പറേഷൻ്റെ (ഇഎൻഇസി) മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ മുഹമ്മദ് അൽ ഹമ്മദിയും ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ ഇന്ത്യാ സന്ദർശനത്തിനിടെയാണ് ധാരണാപത്രം ഒപ്പുവെച്ചത്. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഷെയ്ഖ് ഖാലിദ് ഇന്ത്യ-യുഎഇ ഉഭയകക്ഷി ചർച്ചകൾ നടത്തി.

വിതരണ ശൃംഖല വികസിപ്പിക്കൽ ആണവോർജ്ജ പ്ലാൻ്റുകളുടെ പ്രവർത്തനത്തിനും പരിപാലനത്തിനും സേവനങ്ങൾ നൽകൽ, ആണവോർജ്ജ കൺസൾട്ടിംഗ് സേവനങ്ങൾ, മാനവ വിഭവശേഷി എന്നിവയ്‌ക്കുള്ള സേവനങ്ങൾ നൽകുന്ന പ്രസക്തമായ മേഖലകളിൽ എന്‍പിസിഐഎല്‍& ഇഎന്‍ഇസി തമ്മിലുള്ള സാധ്യമായ സഹകരണത്തിനാണ് പ്രധാനമായും ധാരണാപത്രം നൽകിയത്.

ആണവോർജ്ജത്തിൻ്റെ സമാധാനപരമായ ഉപയോഗത്തിൽ ഇന്ത്യയും യുഎഇയും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സഹകരണത്തിലെ സുപ്രധാന ചുവടുവെപ്പാണ് ഈ ധാരണാപത്രത്തിൽ ഒപ്പുവെച്ചതെന്ന് എൻപിസിഐഎൽ പ്രസ്താവനയിൽ പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us