Video | പൊലീസ് പിടികൂടിയ 50 ലക്ഷം രൂപ വിലമതിക്കുന്ന മദ്യക്കുപ്പികൾ മോഷ്ടിച്ച് ആൾക്കൂട്ടം

ബുൾഡോസർ ഉപയോ​ഗിച്ച് നശിപ്പിക്കാൻ ശ്രമിക്കുന്ന മദ്യക്കുപ്പികളാണ് ആളുകൾ മോഷ്ടിച്ചത്

dot image

അമരാവതി : ആന്ധ്രാപ്രദേശിൽ പൊലീസ് നശിപ്പിക്കാൻ ശ്രമിച്ച മദ്യക്കുപ്പികൾ മോഷ്ടിച്ച് ആൾക്കൂട്ടം. ബുൾഡോസർ ഉപയോ​ഗിച്ച് നശിപ്പിക്കാൻ ശ്രമിക്കുന്ന മദ്യക്കുപ്പികളാണ് ആളുകൾ മോഷ്ടിച്ചത്.അമരാവതിയിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള ഗുണ്ടൂരിൽ നടന്ന സംഭവമാണ് ഇപ്പോൾ സോഷ്യൽ മിഡീയായിൽ പ്രചരിക്കുന്നത്.

പൊലീസ് പിടികൂടിയ 50 ലക്ഷം രൂപ വിലമതിക്കുന്ന മദ്യം ഏറ്റുകുരു റോഡിൽ വെച്ച് നശിപ്പിച്ച് കളയുന്നതിനിടെയാണ് ആൾക്കൂട്ടം എത്തുന്നത്.
ആളുകൾ മദ്യക്കുപ്പികൾ എടുത്ത് ഓടിപ്പോക്കുന്നതും പൊലീസുകാർ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.എന്താണ് സംഭവിച്ചതെന്നും ആരാണ് മോഷണത്തിൽ പങ്കെടുത്തതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us