സംഘർഷമൊഴിയാതെ മണിപ്പൂർ; രണ്ട് പേർ കൊല്ലപ്പെട്ടു, പ്രതിഷേധം അക്രമാസക്തം

തൗബാലില് വിദ്യാര്ത്ഥി പ്രതിഷേധക്കാര്ക്കെതിരെ പൊലീസ് കണ്ണീര് വാതകം പ്രയോഗിച്ചു.

dot image

ഇംഫാല്: മണിപ്പൂരിൽ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധം അക്രമാസക്തമായി. ഇംഫാലില് മെയ്തെയ് വിഭാഗം ഇന്നലെ നടത്തിയ പ്രതിഷേധം അക്രമാസക്തമാകുകയായിരുന്നു. വീണ്ടും അക്രമം രൂക്ഷമായതിന് പിന്നാലെ മണിപ്പൂരില് സ്ത്രീകള് പന്തം കത്തിച്ച് പ്രതിഷേധിച്ചു. ഇംഫാലിലെ തങ്മെയ്ബാന്ഡില് പോസ്റ്ററുകള് ഉയര്ത്തിയും പന്തം കത്തിച്ചും ഒരു കൂട്ടം സ്ത്രീകള് മാര്ച്ച് നടത്തി.

ഇംഫാലിലെ കോളേജുകളിലെയും സര്വകലാശാലകളിലെയും വിദ്യാര്ത്ഥികളും രാജ് ഭവനിലേക്ക് മാര്ച്ച് നടത്തി. സംസ്ഥാനത്ത് പൊട്ടിപ്പുറപ്പെട്ട പുതിയ സംഘര്ഷത്തില് ഡിജിപി, സുരക്ഷാ ഉപദേഷ്ടാവ് ഗവര്ണര് എന്നിവരുടെ രാജി ആവശ്യപ്പെട്ടായിരുന്നു മാര്ച്ച്. അര്ദ്ധ സൈനിക സേനയെ മണിപ്പൂരില് നിന്നും പിന്വലിക്കണമെന്നും ധാര്മികതയുടെ പേരില് 50 എംഎല്എമാര് രാജിവെക്കണമെന്നും വിദ്യാര്ത്ഥികള് ആവശ്യപ്പെട്ടു. മാര്ച്ചിന് പിന്നാലെ വിദ്യാര്ത്ഥികള് റോഡ് ഉപരോധിച്ചു. വിദ്യാര്ത്ഥികള് ബിരേന് സിങ്ങിന്റെ ഓഫീസും അടിച്ച് തകര്ക്കാന് ശ്രമിച്ചു. അതേസമയം തൗബാലില് വിദ്യാര് ത്ഥി പ്രതിഷേധക്കാര്ക്കെതിരെ പൊലീസ് കണ്ണീര് വാതകം പ്രയോഗിച്ചു. 20 ഓളം പേര്ക്ക് പരുക്കേറ്റിട്ടുണ്ട്.

മദ്യനയ അഴിമതിക്കേസ്: കെജ്രിവാളിന്റെ ജാമ്യാപേക്ഷയില് സുപ്രീം കോടതി ഇന്ന് വിധി പറഞ്ഞേക്കും

അതേസമയം കഴിഞ്ഞ ദിവസം കുകി വിഭാഗക്കാരായ ഒരു സ്ത്രീയും മുന് സൈനികനും കൊല്ലപ്പെട്ടു. സംസ്ഥാനത്തെ വിവിധ സംഘര്ഷങ്ങളിലാണ് ഇരുവരും കൊല്ലപ്പെട്ടത്. നെയ്ജഹോയ് ലുങ്ഡിമും, അസം റെജിമെന്റിലെ ഹവില്ദാറായിരുന്ന ലിംഖൊലാല് മേറ്റുമാണ് കൊല്ലപ്പെട്ടത്. ഇരുവരും കാങ്പോക്പിയിലാണ് താമസിക്കുന്നത്. കാങ്പോക്പിയിലെ തങ്ബു ഗ്രാമത്തിലെ ക്രിസ്ത്യന് പള്ളിക്ക് മുന്നില് നിന്നാണ് ബോംബുകള് തുളച്ചു കയറിയ നിലയില് ലിംഖൊലാലിന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്ന്ന് കാങ്പോക്പിയിലും ചുരാചന്ദ്പുരിലും മറ്റ് ജില്ലകളിലും പ്രതിഷേധ മാര്ച്ച് സംഘടിപ്പിച്ചു. കുകി വിഭാഗക്കാർ ഇന്ന് കാങ്പോക്പിയിൽ പ്രതിഷേധം സംഘടിപ്പിക്കും

സംസ്ഥാനത്തെ പുതിയ സംഘര്ഷങ്ങളെ വിലയിരുത്താന് 18 എംഎല്എമാരുമായി മുഖ്യമന്ത്രി എന് ബിരേന് സിങ് ഗവര്ണര് എല് ആചാര്യയെ സന്ദര്ശിച്ചിട്ടുണ്ട്. അതേസമയം ഡ്രോണുകളെ നേരിടാന് അസം റൈഫിള്സ് ആന്റി ഡ്രോണ് സംവിധാനങ്ങള് ഏര്പ്പെടുത്തിയിട്ടുണ്ട്. സുരക്ഷ വര്ധിപ്പിക്കുന്നതിന് വേണ്ടി കേന്ദ്ര റിസര്വ് പൊലീസ് സേനയില് (സിആര്പിഎഫ്) നിന്ന് ആന്റി ഡ്രോണ് തോക്കുകളും സംസ്ഥാനത്തെത്തിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us