ചെന്നൈ: ഇന്ത്യൻ രാഷ്ട്രീയത്തിലെ മഹത് വ്യക്തിത്വമായിരുന്നു സീതാറാം യെച്ചൂരിയെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഇടത് പ്രസ്ഥാനത്തിന്റെ അതികായനായിരുന്നു യെച്ചൂരി. അദ്ദേഹത്തിന്റെ വിയോഗത്തിൽ അതീവ ദുഃഖവും ഞെട്ടലുമാണ് അനുഭവപ്പെടുന്നതെന്നും സ്റ്റാലിൻ എക്സിൽ കുറിച്ചു.
തൊഴിലാളി വർഗത്തോടും മതേതരത്വത്തോടും നീതിയോടും തുല്യതയോടും പുരോഗമന മൂല്യങ്ങളോടുമുള്ള അദ്ദേഹത്തിന്റെ സമർപ്പണം അടുത്ത തലമുറയ്ക്ക് പ്രചോദനമാണ്. അടിയന്തരാവസ്ഥയ്ക്കെതിരെ ധൈര്യമായി നിലകൊണ്ട വിദ്യാർത്ഥി നേതാവെന്ന നിലയിൽ ചെറുപ്പം മുതലേ നീതിയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത വ്യക്തമായിരുന്നുവെന്നും സ്റ്റാലിൻ കുറിച്ചു.
'സഖാവ് യെച്ചൂരി ധീരനായ നേതാവായിരുന്നു. അടിയന്തരാവസ്ഥയ്ക്കെതിരെ ധൈര്യമായി നിലകൊണ്ട വിദ്യാർത്ഥി നേതാവെന്ന നിലയിൽ ചെറുപ്പം മുതലേ നീതിയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത വ്യക്തമായിരുന്നു. തൊഴിലാളി വർഗത്തോടും മതേതരത്വത്തോടും നീതിയോടും തുല്യതയോടും പുരോഗമന മൂല്യങ്ങളോടുമുള്ള അദ്ദേഹത്തിന്റെ സമർപ്പണം അടുത്ത തലമുറയ്ക്ക് പ്രചോദനമാണ്.
അദ്ദേഹത്തിനൊപ്പം സംവദിക്കാനായ നിമിഷങ്ങളെ ഞാൻ എന്നും വിലമതിക്കുന്നു. ഈ ദുഃഖകരമായ സമയത്ത് അദ്ദേഹത്തിൻ്റെ കുടുംബത്തിനും സഖാക്കൾക്കും എൻ്റെ ഹൃദയംഗമമായ അനുശോചനം'; - സ്റ്റാലിൻ്റെ എക്സ് പോസ്റ്റിൽ നിന്ന്.
Deeply shocked and saddened by the demise of Comrade #SitaramYechury, a stalwart of the Left Movement and a towering figure in Indian politics.
— M.K.Stalin (@mkstalin) September 12, 2024
Comrade @SitaramYechury was a fearless leader whose commitment to justice was evident from a young age, as he courageously stood… pic.twitter.com/7LiWoBJNpu
ഇടതുപക്ഷത്തിന്റെ വെളിച്ചമായിരുന്നു സീതാറാം യെച്ചൂരിയെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചത്. പാർലമെന്റെറിയനായി വ്യക്തിമുദ്ര പതിപ്പിച്ചു. കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം ചേരുന്നുവെന്നും പ്രധാനമന്ത്രി അറിയിച്ചു.
ഇന്ന് വൈകിട്ടോടെ ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു സിപിഐഎമ്മിന്റെ സൌമ്യ മുഖമായിരുന്ന യെച്ചൂരിയുടെ വിയോഗം. 2015 ഏപ്രിൽ മാസത്തിൽ സിപിഐഎമ്മിൻ്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി നിയോഗിതനായ യെച്ചൂരി ഏറ്റവും ഒടുവിൽ 2022 ഏപ്രിലിൽ കണ്ണൂരിൽ വെച്ച നടന്ന സിപിഐഎമ്മിൻ്റെ 23-ാം പാർട്ടി കോൺഗ്രസിൽ മൂന്നാംവട്ടവും ജനറൽ സെക്രട്ടറിയായി തിരഞ്ഞടുക്കപ്പെട്ടിരുന്നു.
സിപിഐഎമ്മിൻ്റെ 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സമ്മേളന കാലയളവിലാണ് സീതാറാം യെച്ചൂരി വിടവാങ്ങിയിരിക്കുന്നത്. സാമ്പത്തിക ശാസ്ത്രം, ചരിത്രം, കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം എന്നിവയിൽ വലിയ അവഗാഹമുള്ള നേതാവായാണ് സീതാറം യെച്ചൂരി പരിഗണിക്കപ്പെടുന്നത്.