റെയില്‍വേ ട്രാക്കുകളുടെ സുരക്ഷാ സംവിധാനം വര്‍ധിപ്പിക്കുന്നു, ട്രെയിനുകളില്‍ ക്യാമറ

ഇതിനായുളള ടെൻഡർ മൂന്നുമാസത്തിനുള്ളിൽ ക്ഷണിക്കുമെന്നും എല്ലാ തീവണ്ടികളിലും ക്യാമറകൾ സ്ഥാപിക്കുമെന്നും മന്ത്രി

dot image

ന്യൂഡൽഹി: റെയിൽവേ ട്രാക്കുകളുടെ സുരക്ഷാ സംവിധാനം ശക്തമാക്കാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ. റെയിൽപ്പാതയും പരിസരവും നിരീക്ഷിക്കാൻ ട്രെയിനുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുമെന്ന് ഇന്ത്യൻ റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ട്രെയിന്‍ അട്ടിമറി ശ്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം.

ട്രെയിനിൻ്റെ എഞ്ചിൻ്റെയും ഗാർഡ് കോച്ചിൻ്റെയും മുൻഭാഗങ്ങളിലും പിൻഭാഗങ്ങളിലും ഇരുവശങ്ങളിലും ക്യാമറകൾ സ്ഥാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനായുളള ടെൻഡർ മൂന്നുമാസത്തിനുള്ളിൽ ക്ഷണിക്കുമെന്നും എല്ലാ തീവണ്ടികളിലും ക്യാമറകൾ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു. ഒരു കോമൺ ഡാറ്റാ സെൻ്ററും സ്ഥാപിക്കും. ഈ ക്യാമറകളിലെല്ലാം പതിഞ്ഞ വീഡിയോ ദൃശ്യങ്ങൾ സംരക്ഷിക്കുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു

റെയിൽവേ മന്ത്രാലയ ഉദ്യോഗസ്ഥർ എല്ലാ സംസ്ഥാനങ്ങളിലെയും ഡിജിപിമാരുമായും ചീഫ് സെക്രട്ടറിമാരുമായും സംസാരിച്ചു. ട്രാക്കുകളിൽ ജാഗ്രത വർദ്ധിപ്പിക്കണമെന്ന നിർദേശം എല്ലാവർക്കും നൽകിയിട്ടുണ്ടെന്ന് റെയിൽവേമന്ത്രി പറഞ്ഞു. സമീപകാലത്തുണ്ടായ ‍ട്രെയിൻ അപകടങ്ങളെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രെയിൻ പാളം തെറ്റിക്കാൻ ഗൂഢാലോചന നടന്നതായി അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us