'വിവേകമുള്ള സ്ത്രീ ആദ്യമായി കാണുന്ന പുരുഷനൊപ്പം ഹോട്ടൽ മുറിയിൽ പോകില്ല': ബോംബെ ഹൈക്കോടതി

പീഡനക്കേസ് പ്രതിക്ക് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി

dot image

മുംബൈ: വിവേകമുള്ള ഒരു സ്ത്രീയും ആദ്യമായി കാണുന്ന പുരുഷനൊപ്പം ഹോട്ടൽ മുറിയിൽ പോകില്ലെന്ന് ബോംബെ ഹൈക്കോടതി. ഹോട്ടൽ മുറിയിൽ വെച്ച് ബലാത്സം​ഗം ചെയ്തെന്നും സ്വകാര്യ ഫോട്ടോകൾ പകർത്തി ബന്ധുക്കൾക്ക് അയച്ചെന്നുമുള്ള പരാതിയിന്മേലെടുത്ത കേസില്‍ പ്രതിയെ കുറ്റവിമുക്തനാക്കികൊണ്ടായിരുന്നു കോടതിയുടെ പരാമർശം.

ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവാവ് ഹോട്ടൽ മുറിയിൽ വെച്ച് ബലാത്സം​ഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും പിന്നീട് ഫോണിലൂടെ സൗഹൃദം തുടർന്നു. 2017 ഫെബ്രുവരിയിൽ യുവാവ് പരാതിക്കാരി പഠിക്കുന്ന കോളേജിൽ വരികയും പരാതിക്കാരിയെ കാണുകയും ചെയ്തിരുന്നു. മാർച്ചിലും യുവാവ് പരാതിക്കാരിയുടെ കോളേജിലെത്തി. ഈ സമയത്താണ് ഹോട്ടലിൽ മുറിയെടുക്കുന്നത്. ചില അത്യാവശ്യ കാര്യങ്ങൾ ചർച്ച ചെയ്യാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു യുവാവ് പരാതിക്കാരിയെ ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചത്. ഇരുവരും ഹോട്ടൽ മുറിയിൽ വെച്ച് ഉഭയസമ്മതത്തോടെ ലൈം​ഗികബന്ധത്തിലേർപ്പെട്ടു. ശേഷം യുവാവ് ന​ഗ്ന ചിത്രങ്ങൾ പകർത്തുകയും ഇത് ഫേസ്ബുക്കിൽ പങ്കുെവെക്കുകയുമായിരുന്നു എന്നാണ് പരാതിക്കാരിയുടെ ആരോപണം.

ഇരുവരും ബന്ധം വേർപ്പെടുത്തിയതിന് ശേഷം പരാതിക്കാരി വിവാഹം ചെയ്യാനിരുന്നയാൾക്കും ചിത്രങ്ങൾ അയച്ചിട്ടുണ്ടെന്നും ആരോപണമുണ്ട്. എന്നാൽ പരാതിയിലെ വാ​ദങ്ങൾ പൂർണമായും വിശ്വസനീയമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹോട്ടലിൽ കണ്ടുമുട്ടുന്നതിന് മുമ്പ് ഇരയ്ക്ക് പ്രതിയുമായി പരിചയമില്ലായിരുന്നു. പ്രതിയുടെ അഭ്യർത്ഥന പ്രകാരം ഹോട്ടൽ മുറിയിൽ പോയി എന്ന് യുവതി പറഞ്ഞിട്ടുണ്ട്. വിവേകമുള്ള ഒരാളുടെ പെരുമാറ്റവുമായി യുവതിയുടെ പെരുമാറ്റത്തെ താരതമ്യം ചെയ്യാൻ സാധിക്കുന്നില്ല. എന്തെങ്കിലും കാരണങ്ങൾ പറഞ്ഞ് യുവതിയെ പ്രതിയാക്കപ്പെട്ട വ്യക്തി മുറിയിലേക്ക് കൊണ്ടുപോയാൽ തന്നെ യുവതിക്ക് നിലവിളിക്കാനോ രക്ഷപ്പെടാനോ ശ്രമിക്കാവുന്നതാണ്. പ്രസ്തുത കേസിൽ അത്തരം സംഭവങ്ങൾ നടന്നിട്ടില്ലെന്നും കോടതി വ്യക്തമാക്കി. ആദ്യ കൂടിക്കാഴ്ചക്കായി യുവാവ് ഹോട്ടലിൽ മുറിയെടുത്തുവെന്ന് പരാതിക്കാരി കോടതിയോട് പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us