ന്യൂഡൽഹി: ചീഫ് ജസ്റ്റിസിൻ്റെ വസതിയിലെ ഗണപതി പൂജയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തതിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന അഭിഭാഷക ഇന്ദിരാ ജയ്സിങ്. എക്സിക്യൂട്ടീവും ജുഡീഷ്യറിയും തമ്മിലുള്ള അധികാര വിഭജനത്തിൽ ചീഫ് ജസ്റ്റിസ് വിട്ടുവീഴ്ച ചെയ്തു. ചീഫ് ജസ്റ്റിസിന്റെ സ്വതന്ത്രാധികാരത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും ജെയ്സിങ് കൂട്ടിച്ചേർത്തു. ഡിവൈ ചന്ദ്രചൂഢിന്റെ വസതിയിൽ നടന്ന പൂജയുടെ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു ജയ്സിങ്ങിന്റെ പരാമർശം.
'എക്സിക്യൂട്ടീവും ജുഡീഷ്യറിയും തമ്മിലുള്ള അധികാര വിഭജനത്തിൽ ചീഫ് ജസ്റ്റിസ് വിട്ടുവീഴ്ച ചെയ്തു. ചീഫ് ജസ്റ്റിസിന്റെ സ്വതന്ത്രാധികാരത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടു', ജെയ്സിങ് ട്വിറ്ററിൽ കുറിച്ചു. വിഷയത്തിൽ സുപ്രീംകോടതി ബാർ അസോസിയേഷൻ അപലപിക്കണമെന്നും ജെയ്സിങ് പറഞ്ഞു.
ചീഫ് ജസ്റ്റിസിൻ്റെ വസതിയിലെ ഗണപതി പൂജയിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ ബുധനാഴ്ചയായിരുന്നു സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢും ഭാര്യ കൽപന ദാസും മോദിയെ സ്വാഗതം ചെയ്യുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതാണ് റിപ്പബ്ലിക്കിന്റെ അവസ്ഥ എന്നായിരുന്നു വീഡിയോ പങ്കുവെച്ചുകൊണ്ട് ആർജെഡി എം പി മനോജ് ഝാ പറഞ്ഞത്.
That is the state of the republic….ladies and gentlemen.
— Manoj Kumar Jha (@manojkjhadu) September 11, 2024
Jai Hind https://t.co/dH9XjQv4co