ഡല്‍ഹി: സിപിഐഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ അനുശോചിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. യെച്ചൂരി തന്റെ സുഹൃത്തായിരുന്നുവെന്നും രാജ്യത്തെ അറിഞ്ഞ വ്യക്തിയാണ് അദ്ദേഹമെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. രാജ്യത്തെ അറിഞ്ഞ, ഇന്ത്യയെന്ന ആശയങ്ങളുടെ സംരക്ഷകനാണ് അദ്ദേഹമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. 'ഞങ്ങളുടെ നീണ്ട ചര്‍ച്ചകള്‍ എനിക്ക് നഷ്ടമാകും, അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അനുയായികള്‍ക്കും എന്റെ അനുശോചനം അറിയിക്കുന്നു'; രാഹുല്‍ ഗാന്ധി പറഞ്ഞു.
യെച്ചൂരി അടിയുറച്ച കമ്യൂണിസ്റ്റുകാരനാണെന്നും അതിനപ്പുറത്തേക്ക് രാഷ്ട്രീയത്തിനപ്പുറമുള്ള വ്യക്തിബന്ധം വെച്ചുപുലര്‍ത്തുന്നയാളാണെന്നും വേണുഗോപാലും അനുശോചിച്ചു. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ വെച്ചായിരുന്നു യെച്ചൂരിയുടെ അന്ത്യം. 72 വയസ്സായിരുന്നു. ദിവസങ്ങളായി ന്യുമോണിയ ബാധിതനായി ചികിത്സയിലായിരുന്നു യെച്ചൂരി.
2015 ഏപ്രില്‍ മാസത്തില്‍ സിപിഐഎമ്മിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി നിയോഗിതനായ യെച്ചൂരി ഏറ്റവും ഒടുവില്‍ 2022 ഏപ്രിലില്‍ കണ്ണൂരില്‍ വെച്ച് നടന്ന സിപിഐഎമ്മിന്റെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ മൂന്നാംവട്ടവും ജനറല്‍ സെക്രട്ടറിയായി തിരഞ്ഞടുക്കപ്പെട്ടിരുന്നു. സിപിഐഎമ്മിന്റെ 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സമ്മേളന കാലയളവിലാണ് സീതാറാം യെച്ചൂരി വിടവാങ്ങിയിരിക്കുന്നത്.
Sitaram Yechury ji was a friend.
— Rahul Gandhi (@RahulGandhi) September 12, 2024
A protector of the Idea of India with a deep understanding of our country.
I will miss the long discussions we used to have. My sincere condolences to his family, friends, and followers in this hour of grief. pic.twitter.com/6GUuWdmHFj