അദാനി ​​ഗ്രൂപ്പ് സ്വിസ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചെന്ന് ഹിൻഡൻബർഗ്; ആരോപണം തള്ളി അദാനി

2021-ൻ്റെ തുടക്കത്തിലാണ് കമ്പനിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചതെന്ന് ഹിൻഡൻബർഗ്

dot image

മുംബൈ: അദാനിയുടെ കമ്പനിക്കെതിരെ സ്വിറ്റ്സർലാൻഡില്‍ അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി അഞ്ച് ബാങ്ക് അക്കൗണ്ടുകൾ സ്വസ് അധികൃതർ മരവിപ്പിച്ചു. മറ്റ് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ചുവെന്ന ആരോപണത്തിലാണ് അന്വേഷണം നടക്കുന്നത്. സ്വിസ്സ് അക്കൌണ്ടുകളിലെ 310 മില്യൺ ഡോളറിലധികം ഫണ്ട് അധികൃതർ മരവിപ്പിച്ചതായാണ് റിപ്പോർട്ട്.

എന്നാല്‍ ആരോപണം തള്ളി അദാനി രംഗത്തെത്തി. സ്വിസ് കോടതി നടപടികളിൽ കമ്പനി ഉൾപ്പെട്ടിട്ടില്ലെന്നും കമ്പനി അക്കൗണ്ടുകളൊന്നും അതോറിറ്റിയുടെ നടപടിക്ക് വിധേയമാക്കിയിട്ടില്ലെന്നും അദാനി ​ഗ്രൂപ്പ് വ്യക്തമാക്കി.

2021-ൻ്റെ തുടക്കത്തിലാണ് കമ്പനിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചതെന്ന് ഹിൻഡൻബർഗ് പറയുന്നു. ഗോതം സിറ്റി പുറത്തുവിട്ട വാർത്തയുടെ അടിസ്ഥാനത്തിലാണ് ഹിൻഡൻബർഗിന്റെ ആരോപണം. ‘സ്വിസ് കോടതി നടപടികളുമായി കമ്പനിക്ക് ബന്ധമില്ല. തങ്ങളുടെ കമ്പനിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടില്ലെന്നുമാണ് അദാനി അധികൃതരുടെ വാദം. നേരത്തെ സെബി ചെയർപേഴ്സൻ മാധബി പുരി ബുച്ചിനും ഭർത്താവിനും അദാനി ഗ്രൂപ്പിന്‍റെ വിദേശ രഹസ്യ കമ്പനികളിൽ നിക്ഷേപമുണ്ടെന്ന് ഹിൻഡൻബർഗ് വെളിപ്പെടുത്തിയിരുന്നു.

dot image
To advertise here,contact us
dot image