പട്ന: ബലാത്സംഗം ചെയ്യാൻ ശ്രമിച്ച ഡോക്ടറുടെ ജനനേന്ദ്രിയം മുറിച്ച് നഴ്സ്. ബിഹാറിലെ സമസ്തിപുര ജില്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഡോക്ടർ സഞ്ജയ് കുമാറിനെയും സഹായികളായ സുനിൽ കുമാർ ഗുപ്ത, ആവദേഷ് കുമാർ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഡോക്ടറും സഹായികളും മദ്യലഹരിയിൽ നഴ്സിനോട് അപമര്യാദയായി പെരുമാറുകയുമായിരുന്നു. യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതോടെ സർജിക്കൽ ബ്ലെയ്ഡ് കയ്യിലെടുക്കുകയും ഡോക്ടറുടെ ജനനേന്ദ്രിയം മുറിക്കുകയുമായിരുന്നു. പിന്നാലെ യുവതി സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. സഹായികളായ ആവദേഷും സുനിലും പിന്തുടർന്നെങ്കിലും യുവതി ഓടി രക്ഷപ്പെട്ടു.
ഇതിനിടെ പൊലീസിന്റെ എമർജൻസി നമ്പറിലേക്കും യുവതി വിളിച്ച് വിവരമറിയിച്ചിരുന്നു. ഉടനെ സ്ഥലത്തെത്തിയ പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. രക്തം പുരണ്ട വസ്ത്രങ്ങളും സംഭവസ്ഥലത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.