ജ്യൂസിൽ മൂത്രം കലർത്തി വിൽപ്പന; കച്ചവടക്കാരനും പ്രായപൂർത്തിയാകാത്ത സഹായിയും പിടിയിൽ

ജനങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ മൂത്രം ശേഖരിച്ച കന്നാസ് കണ്ടെത്തിയിട്ടുണ്ട്.

dot image

ലഖ്‌നൗ: ഉത്തർപ്രദേശിൽ ജ്യൂസിൽ മൂത്രം കലർത്തി വിൽപ്പന നടത്തിയ സംഭവത്തിൽ പതിനഞ്ചുകാരനുൾപ്പെടെ രണ്ട് പേർ പിടിയിൽ. ​ഗാസിയാബാദിലാണ് സംഭവം. ജനങ്ങളുടെ പരാതിയെ തുടർന്നാണ് പൊലീസ് കച്ചവടക്കാരനെയും സഹായിയായ പ്രായപൂർത്തിയാകാത്ത കുട്ടിയെയും അറസ്റ്റ് ചെയ്തത്. ലോണി ബോർഡർ മേഖലയിൽ ജ്യൂസ വിൽപ്പന നടത്തുന്ന ആമിർ (29) ആണ് പിടിയിലായത്.

കടയിലെത്തുന്നവർക്ക് ജ്യൂസിനൊപ്പം മനുഷ്യ മൂത്രം കലർത്തി വിൽപന നടത്തുന്നുവെന്ന പരാതി വ്യാപകമായി ഉയർത്തിരുന്നു. ഇതിന് പിന്നാലെ പൊലീസ് കടയിലെത്തി നടത്തിയ തിരച്ചിലിൽ മൂത്രം നിറച്ച കന്നാസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.

ചോദ്യം ചെയ്യലിൽ ആമിർ നൽകിയ മറുപടി തൃപ്തികരമല്ലെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. സംഭവത്തിൽ ജ്യൂസിന്റെയുൾപ്പെടെ സാമ്പിളുകൾ പൊലീസ് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

dot image
To advertise here,contact us
dot image