ഗണേശ് ചതുര്‍ഥി ഘോഷയാത്രയ്ക്കൊരുങ്ങി ഹൈദരാബാദ്: വെള്ളത്തുണിയിട്ട് മറച്ച് പള്ളികള്‍

സെപ്റ്റംബര്‍ 17നാണ് ഘോഷയാത്ര നടക്കുന്നത്

dot image

ഹൈദരാബാദ്: ഗണേശ് ചതുര്‍ഥി ഘോഷയാത്രയ്ക്കൊരുങ്ങി ഹൈദരാബാദ്. സെപ്റ്റംബര്‍ 17നാണ് ഘോഷയാത്ര നടക്കുന്നത്. ആഘോഷങ്ങള്‍ നടക്കുന്നതിനാല്‍ പ്രദേശത്തെ മുസ്‌ലിം പള്ളികള്‍ വെള്ളത്തുണി കൊണ്ട് മറച്ചിട്ടുണ്ട്.

വർ​ഗീയ സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാനാണ് പള്ളികൾ മൂടുന്നത് എന്ന് സമൂഹമാധ്യമങ്ങളിൽ വാദം നിലനിൽക്കെ ആഘോഷമായി നടക്കുന്ന ​ഗണേശ് ചതുർഥിക്കിടെ പള്ളിയിലേക്ക് ചളിയോ മറ്റും കയറാതിരിക്കാൻ പള്ളി കമ്മിറ്റിയുടെ നിർദേശ പ്രകാരമാണ് തുണി കൊണ്ട് മറച്ചുവെക്കുന്നത് എന്ന എതിർവാദങ്ങളും സജീവമാണ്.

നിറങ്ങൾ വിതറിയുള്ള ആഘോഷപരിപാടികളുൾപ്പെടെ നടക്കുന്ന പശ്ചാത്തലത്തിൽ പള്ളികളെ സംരക്ഷിക്കുന്നതിനായാണ് പലപ്പോഴും ഇത്തരം സംവിധാനങ്ങൾ ഉപയോ​ഗിക്കാറുള്ളത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us