ഇനി ജയിച്ചോ തോറ്റോ എന്നും എഐ പറയും; മൂല്യനിർണയത്തിനും ആർട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്

എഐ പ്രകാരമുളള സോഫ്റ്റ് വെയർ ഉപയോ​ഗിച്ചായിരിക്കും മൂല്യനിർണയം നടക്കുക

dot image

ചെന്നൈ: ഉത്തരക്കടലാസ് മൂല്യനിർണയത്തിന് ആർട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോ​ഗപ്പെടുത്താനൊരുങ്ങി തമിഴ്നാട് സർവകലാശാല. കൃത്യമായ മൂല്യനിർണയം, സമയ ലാഭം എന്നിവ കണക്കിലെടുത്താണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇത്തരത്തിലൊരു നടപടിയ്ക്ക് ഒരുങ്ങുന്നത്. എഐ പ്രകാരമുളള സോഫ്റ്റ് വെയർ ഉപയോ​ഗിച്ചായിരിക്കും മൂല്യനിർണയം നടക്കുക.

ഉത്തരക്കടലാസുകൾ എഐ സോഫ്റ്റ്‌വെയറിലേക്ക് സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യും. തിരഞ്ഞെടുത്ത് എഴുതേണ്ട ഉത്തരങ്ങളും, വിവരണാത്മക ഉത്തരങ്ങളും മൂല്യനിർണയം നടത്തുന്നതും എഐ ചെയ്യും. സാധാരണ നടത്തുന്ന മൂല്യനിർണയത്തേക്കാൾ വ്യക്തതയോടെ നിർണയം നടത്താൻ കഴിയുമെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തൽ. മാർക്കുകൾ, ഗ്രേഡുകൾ എന്നിവ നൽകുന്ന നടപടികളും കണക്കുകൂട്ടലും വേഗത്തിലാക്കാൻ കഴിയുമെന്നും അധികൃതർ പറഞ്ഞു.

അധ്യാപകർക്ക് ഒരു ഉത്തരക്കടലാസ് മൂല്യനിർണയം നടത്തുന്നതുന്നതിന് കുറഞ്ഞത് അരമണിക്കൂർ വേണ്ടി വരും. എന്നാൽ വിവരണാത്മക ഉത്തരങ്ങൾ വരെ അടങ്ങിയ ആയിരത്തോളം ഉത്തരക്കടലാസുകൾ എഐ വഴി മൂല്യനിർണയം നടത്തുന്നതുന്നതിന് ഒരു മിനിറ്റ് മതിയാകും എന്നണ് സർവകലാശാല അധികൃതർ പറയുന്നത്.

dot image
To advertise here,contact us
dot image