ഹൈദരാബാദ്: ഹൈദരാബാദില്‍ ഗതാഗത നിയന്ത്രണത്തിന് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ നിയമിക്കുന്നു. സംസ്ഥാനത്തെ ഗതാഗത സാഹചര്യങ്ങള്‍ അവലോകനം ചെയ്യുന്നതിനിടെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ജോലി നല്‍കണമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നിര്‍ദേശിക്കുകയായിരുന്നു. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ഗതാഗത നിയന്ത്രണത്തിന് ട്രാന്‍സ്‌ജെന്‍ഡര്‍മാരെ നിയമിക്കുന്നത്.
ഹൈദരാബാദിലെ ഗതാഗതം നിയന്ത്രിക്കുന്നതിന് ഹോംഗാര്‍ഡുകളുടെ മാതൃകയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാരെ നിയമിച്ചതിന് ശേഷം പരിശീലനം നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. താത്പര്യമുള്ളവരില്‍ നിന്ന് സര്‍ക്കാര്‍ അപേക്ഷ സ്വീകരിക്കും. ഇതില്‍ നിന്ന് തിരഞ്ഞെടുക്കുന്നവര്‍ക്ക് പരിശീലനം നല്‍കാനാണ് തീരുമാനം.
നിയമിക്കുന്നപ്പെടുന്നവര്‍ക്ക് തുല്യതയും ശമ്പളവും ആനുകൂല്യങ്ങളും ഉറപ്പാക്കുമെന്ന് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇതിലൂടെ ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയുടെ തൊഴില്‍ പ്രശ്‌നങ്ങള്‍ക്കും നഗരത്തിലെ ഗതാഗത പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതന്നും പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.