അഹമ്മദാബാദ്: പതിനഞ്ച് പേരുടെ മരണത്തിനിടയാക്കിയ അജ്ഞാത പനിയിൽ ഗുജറാത്തിൽ ആശങ്ക. മരണ സംഖ്യ ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം സർവൈലൻസ് ശക്തമാക്കിയിരിക്കുകയാണ്. രോഗം ബാധിച്ച് മരിച്ചവരുടെ സാമ്പിളുകൾ പൂനെയിൽ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
ഗുജറാത്തിലെ കച്ചിലാണ് 15 പേർ അജ്ഞാത രോഗം ബാധിച്ച് മരിച്ചത്. വിമാനത്താവളത്തിലും തുറമുപഖങ്ങളിലും പരിശോധന കർശനമാക്കി. ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തിയതായി അരോഗ്യവിഭാഗം അറിയിച്ചു. മരണസംഖ്യ ഉയർന്നതോടെ കച്ചിലെ രണ്ട് താലൂക്കുകളിലായി ഏഴോളം ഗ്രാമങ്ങളിൽ ഡോക്ടർമാർമാരെയും 50 മെഡിക്കൽ സംഘങ്ങളെയും ഗുജറാത്ത് സർക്കാർ നിയോഗിച്ചു.