തിരഞ്ഞെടുപ്പിന് മുമ്പ് ഒരു പ്രതിപക്ഷ നേതാവ് പ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു: ഗഡ്കരി

തന്റെ നയങ്ങളില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് നിതിന്‍ ഗഡ്കരി

dot image

നാഗ്പൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു മുതിര്‍ന്ന പ്രതിപക്ഷ നേതാവ് തനിക്ക് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വം വാഗ്ദാനം ചെയ്തിരുന്നുവെന്ന് വെളിപ്പെടുത്തി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. എന്നാല്‍ താനത് നിരസിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്ഥാനത്തിന് വേണ്ടിയും തന്റെ നയങ്ങളില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും നാഗ്പൂരില്‍ നടന്ന മാധ്യമ പുരസ്‌കാര ചടങ്ങില്‍ സംസാരിക്കവേ നിതിന്‍ ഗഡ്കരി പറഞ്ഞു.

എന്നാല്‍ പ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത പ്രതിപക്ഷ നേതാവിന്റെ പേര് വെളിപ്പെടുത്താന്‍ ഗഡ്കരി തയ്യാറായില്ല. 'പ്രധാനമന്ത്രിയാകുക എന്നത് എന്റെ ജീവിതത്തിലെ ലക്ഷ്യമല്ല. നിങ്ങളെന്തിനാണ് എന്നെ പിന്തുണക്കുന്നതെന്നും നിങ്ങളുടെ പിന്തുണ ഞാനെന്തിന് സ്വീകരിക്കണമെന്നും ഞാന്‍ നേതാവിനോട് ചോദിച്ചു,' ഗഡ്കരി കൂട്ടിച്ചേര്‍ത്തു.

Also Read:

അതേസമയം നേരത്തെ തന്നെ ഗഡ്കരിയുടെ പേര് ഉന്നത സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന ഊഹാപോഹങ്ങള്‍ വന്നിരുന്നു. മാര്‍ച്ചില്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് താനില്ലെന്നും ബിജെപിയുടെ പ്രത്യയശാസ്ത്രവുമായി 'വിവാഹിതനാ'ണെന്നായിരുന്നു വ്യക്തമാക്കിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us