സീതാറാം യെച്ചൂരിയ്ക്ക് പകരം ഇനി ആര്? തൽക്കാലം ചുമതല ആ‍ർക്കുമില്ല, ചുമതല കൂട്ടായി നിർവ്വഹിക്കും

സെപ്റ്റംബർ 12ന് എയിംസ് ആശുപത്രിയിൽ വെച്ച് ശ്വാസകേശ സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു യെച്ചൂരിയുടെ അന്ത്യം

dot image

ന്യൂഡൽഹി: സിപിഐഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോ​ഗത്തോടെ ഒഴിവുവന്ന സ്ഥാനത്തേക്ക് ഉടൻ മറ്റൊരാളെ തീരുമാനിക്കില്ല. താത്കാലിക ചുമതല ആർക്കും നൽകേണ്ടതില്ലെന്നാണ് തീരുമാനം. പകരം പാർട്ടി സെന്ററിലെ നേതാക്കൾ ഒരുമിച്ച് ചുമതല നിർവ്വഹിക്കുമെന്നുമാണ് ലഭിക്കുന്ന വിവരം. പാർട്ടി കോൺ​ഗ്രസ് വരെ നിലവിലെ സംവിധാനം തുടരാനാണ് ആലോചന.

സെപ്റ്റംബർ 12ന് എയിംസ് ആശുപത്രിയിൽ വെച്ച് ശ്വാസകേശ സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു യെച്ചൂരിയുടെ അന്ത്യം. ഭൗതിക ശരീരം പൊതുദർശനത്തിന് ശേഷം സെപ്റ്റംബർ 14ന് എയിംസിന് വിട്ടുകൊടുത്തു. യെച്ചൂരിയുടെ വിയോ​ഗം തീർത്ത ശൂന്യതയിലാണ് സിപിഐഎം അടക്കമുള്ള ഇടത് പാർട്ടികൾ. യെച്ചൂരിയുടെ വിയോ​ഗം ഇടതുമുന്നണിക്ക് മാത്രമല്ല, എൻഡിഎ സഖ്യത്തിനും വലിയ നഷ്ടമാണെന്നാണ് കോൺ​ഗ്രസ് നേതാക്കളുടെ വാക്കുകൾ.

സോണിയാ ​ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ യെച്ചൂരിക്ക് അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു. തങ്ങളുടെ പ്രിയ സുഹൃത്താണ് യെച്ചൂരിയെന്നാണ് ഓരോ പ്രതിപക്ഷ നേതാക്കളും അദ്ദേഹത്തിന്റെ വിയോഗത്തോട് പ്രതികരിച്ചത്.

dot image
To advertise here,contact us
dot image