ജമ്മുകശ്മീര്‍ തിരഞ്ഞെടുപ്പ്: പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് പ്രകടന പത്രികയില്‍ പറയുന്നു

dot image

ജമ്മുകശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്. മുതിര്‍ന്ന നേതാക്കളായ പവന്‍ ഖേര, താരിഖ് ഹമീദ് എന്നിവര്‍ ചേര്‍ന്ന് ശ്രീനഗറിലെ പാര്‍ട്ടി ഓഫീസില്‍വെച്ചാണ് പ്രകടന പത്രിക പുറത്തിറക്കിയത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് പ്രകടന പത്രികയില്‍ പറയുന്നു.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ നൂറ് ദിവസത്തിനുള്ളില്‍ ജമ്മു കശ്മീരില്‍ ന്യൂനപക്ഷ കമ്മീഷനെ നിയമിക്കുമെന്ന് കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ ചൂണ്ടിക്കാട്ടുന്നു. ഭൂരഹിതര്‍ക്ക് പ്രതിവര്‍ഷം 4000 രൂപ അധിക ധനസഹായം നല്‍കും. കര്‍ഷകര്‍ക്ക് ജലസേചനം ഉറപ്പാക്കുമെന്നും കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പറയുന്നു.

കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് കശ്മീര്‍ പ്രതീക്ഷകളും സ്വപ്‌നങ്ങളും നശിച്ച് ശശ്മശാന ഭൂമിയായെന്ന് പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് പവന്‍ ഖേര പറഞ്ഞു. കശ്മീരിനെ അടുത്തറിയാന്‍ കോണ്‍ഗ്രസിന്റെ ഒരു സംഘം ആളുകള്‍ 22 ജില്ലകളിലേയ്ക്ക് പോയി. യുവജനങ്ങളോടും സ്ത്രീകളോടും മുതിര്‍ന്നവരോടും വ്യവസായികളോടുമടക്കം സംവദിച്ച ശേഷമാണ് തങ്ങള്‍ ഈ പ്രകടനപത്രിക തയ്യാറാക്കിയതെന്നും പവന്‍ ഖേര പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us