വിഎച്ച്പി യോ​ഗത്തിൽ ജഡ്ജിമാർ; അതീവ രഹസ്യമായി യോ​ഗം, പങ്കെടുത്തത് സർവീസിലുള്ളവരും

വഖഫ് ബിൽ, പള്ളി-ക്ഷേത്ര പ്രശ്നങ്ങൾ എന്നിവ ചർച്ച ചെയ്യുന്നതിനായി അതീവ രഹസ്യമായി ചേർന്ന യോ​ഗമായിരുന്നുവെന്നും അലോക് കുമാർ

dot image

ന്യൂഡൽഹി: വിശ്വ ഹിന്ദു പരിഷതിന്റെ രഹസ്യ യോ​ഗത്തിൽ വിരമിച്ച സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാർ പങ്കെടുത്ത ചിത്രം പുറത്തുവിട്ടതിൽ പ്രതികരിച്ച് വിഎച്ച്പി അന്താരാഷ്ട്ര വർക്കിങ് പ്രസിഡന്റ് അഡ്വ. അലോക് കുമാർ. ചിത്രം പുറത്തുവിട്ടത് നിയമ മന്ത്രാലയത്തിന് സംഭവിച്ച വീഴ്ചയാണ്. വഖഫ് ബിൽ, പള്ളി-ക്ഷേത്ര പ്രശ്നങ്ങൾ എന്നിവ ചർച്ച ചെയ്യുന്നതിനായി അതീവ രഹസ്യമായി ചേർന്ന യോ​ഗമായിരുന്നുവെന്നും അലോക് കുമാർ ബാർ ആൻഡ് ബെഞ്ചിനോട് പറ‍ഞ്ഞു. സെപ്റ്റംബർ എട്ടിന് ന്യൂഡൽഹിയിലായിരുന്നു യോ​ഗം നടന്നത്.

വിരമിച്ച ജഡ്ജിമാർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. അടച്ചിട്ട മുറിയിൽ വളരെ രഹസ്യമായി നടന്ന യോ​ഗമായിരുന്നു. ചിത്രം പകർത്തിയതും അത് പങ്കുവെച്ചതും നിയമമന്ത്രാലയത്തിന് സംഭവിച്ച വീഴ്ചയാണ്. വഖഫ് ഭേദ​ഗതി ബിൽ, ക്ഷേത്രങ്ങളെ തിരിച്ചിപിടിക്കൽ, ക്ഷേത്രങ്ങൾ സർക്കാർ അധീനതയിലാക്കൽ, മതപരിവർത്തനം തുടങ്ങി സമൂഹത്തിന്റെ കൂട്ടായ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായാണ് യോ​ഗം സംഘടിപ്പിച്ചത്. ജഡ്ജിമാരും വിഎച്ച്പി പ്രവർത്തകരും തമ്മിൽ ആരോ​ഗ്യപരമായ തുറന്ന സംഭാഷണങ്ങളുണ്ടായെന്നും അലോക് കുമാർ പറഞ്ഞു.

വിഎച്ച്പി യോ​ഗം സംബന്ധിച്ച് ചിത്രങ്ങൾ അർജുൻ റാം മേഘ്വാൾ എക്സിൽ പങ്കുവെച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കം കുറിക്കുന്നത്.

വിശ്വ ഹിന്ദു പരിഷതിന്റെ ലീ​ഗൽ സെൽ സംഘടിപ്പിച്ച ജഡ്ജസ് മീറ്റിൽ പങ്കെടുത്തു. വികസിത ഇന്ത്യയെ സൃഷ്ടിക്കാനുള്ള ജുഡീഷ്യൽ പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഞങ്ങൾ വിശദമായ ചർച്ച നടത്തി- എന്നായിരുന്നു ചിത്രങ്ങൾ പങ്കുവെച്ച് മേഘ്വാൾ എക്സിൽ കുറിച്ചത്.

വിരമിച്ച ജഡ്ജിമാർ മാത്രമാണ് യോ​ഗത്തിൽ പങ്കെടുത്തതെന്ന് വിഎച്ച്പി ആവർത്തിക്കുന്നതിനിടെ നിലവിൽ ഡൽഹി ഹൈക്കോടതിയിൽ നിന്നും സർവീസിലുള്ള രണ്ട് ജഡ്ജിമാരും പങ്കെടുത്തെന്ന് പറഞ്ഞ് വിഎച്ച്പി നേതാക്കൾ തന്നെ രം​ഗത്തെത്തിയിട്ടുണ്ട്. വിരമിക്കലിന് പിന്നാലെ ബിജെപിയിൽ ചേർന്ന മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് രോഹിത് ആര്യയും യോ​ഗത്തിൽ പങ്കെടുത്തുവെന്ന് സമ്മതിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനം ശരിവെച്ച് വിധി പ്രസ്താവിച്ച മുൻ സുപ്രീം കോടതി ജഡ്ജ് ജസ്റ്റിസ് ഹേമന്ത് ​ഗുപ്തയും യോ​ഗത്തിൽ പങ്കെടുത്തിരുന്നു. വിരമിച്ച സുപ്രീം കോടതി ജഡ്ജ് ആദർശ് കുമാർ ​ഗോയലും യോ​ഗത്തിലുണ്ടായിരുന്നു,

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us