ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പ്; ആദ്യഘട്ടത്തില്‍ 59 % പോളിംഗ്

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 58.46%ആയിരുന്നു പോളിങ്.

dot image

ശ്രീനഗര്‍: ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ റെക്കോര്‍ഡ് പോളിംങ്. വൈകുന്നേരം 7.30 വരെ 59.36% പേരാണ് വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 58.46%ആയിരുന്നു പോളിങ്.

24 മണ്ഡലത്തിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. ഒമ്പത് വനിത സ്ഥാനാര്‍ഥികളടക്കം 219 പേരാണ് ഈ മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത്. 90പേര്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളാണ്. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമി, എഐസിസി ജനറല്‍ സെക്രട്ടറി ഗുലാം അഹമ്മദ് മിര്‍, പിഡിപി നേതാവ് മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തി തുടങ്ങിയവരാണ് പ്രമുഖ സ്ഥാനാര്‍ഥികള്‍.

ഈ മാസം 25, അടുത്ത മാസം ഒന്ന് തിയതികളില്‍ രണ്ടും മൂന്നും ഘട്ട തിരഞ്ഞെടുപ്പ് നടക്കും. ഹരിയാനയ്‌ക്കൊപ്പം ഒക്ടോബര്‍ 8നാണ് ജമ്മു കശ്മീരിലെ വോട്ടെണ്ണല്‍. 90 മണ്ഡലങ്ങളാണ് ജമ്മു കശ്മീരിലുള്ളത്.

dot image
To advertise here,contact us
dot image