കൊൽക്കത്തയിൽ പ്രതിഷേധം തുടരാൻ ഡോക്ടർമാർ; എങ്ങുമെത്താതെ സമവായ ചർച്ചകൾ

എത്രയും വേ​ഗം സർക്കാർ ഉറപ്പുകൾ പാലിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു

dot image

കൊൽക്കത്ത: പശ്ചിമബം​ഗാളിൽ യുവ ഡോക്ടർ ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ജൂനിയർ ഡോക്ടർമാരുടെ പ്രതിഷേധം അവസാനിപ്പിക്കുന്നതിൽ തീരുമാനമായില്ല. മുന്നോട്ട് വെച്ച ആവശ്യങ്ങൾ പൂർണമായി സർക്കാർ അം​ഗീകരിച്ചിട്ടില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ നീക്കിയിട്ടില്ല. മുഖ്യമന്ത്രി വാക്കാൽ നൽകിയ ഉറപ്പ് പാലിച്ചിട്ടില്ലെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.

ആശുപത്രികളിലെ സുരക്ഷയുറപ്പാക്കണമെന്നതാണ് പ്രതിഷേധക്കാർ മുന്നോട്ടുവെച്ച ആവശ്യങ്ങളിൽ പ്രധാനം. എന്നാൽ ഇതിനായി എന്തൊക്കെ നടപടി സ്വീകരിക്കുമെന്ന വിഷയത്തിൽ തീരുമാനമായിട്ടില്ല. പേഷ്യന്റ് വെൽഫെയർ അസോസിയേഷൻ പിരിച്ചു വിടുന്നതിൽ രേഖ മൂലമായ ഉറപ്പുനൽകണമെന്നും എത്രയും വേ​ഗം ഉറപ്പുകൾ സർക്കാർ പാലിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഉറപ്പുകൾ പാലിക്കും വരെ പ്രതിഷേധം തുടരുമെന്നും സംഘം വ്യക്തമാക്കി.

അതേസമയം പൊലീസ് മേധാവിയെ നീക്കുന്നതുൾപ്പെടെ ചില ആവശ്യങ്ങൾ സർക്കാർ അം​ഗീകരിച്ചിട്ടുണ്ട്. പൊലീസ് മേധാവിക്ക് പുറമെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, ആരോഗ്യ സേവന ഡയറക്ടർ എന്നിവരെയും നീക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മമത ബാന‍ർജി പ്രതിഷേധക്കാരെ അഞ്ചാം തവണയും ചർച്ചയ്ക്ക് ക്ഷണിച്ചിരുന്നു. ജൂനിയർ ഡോക്ടർമാർ ആവശ്യപ്പെട്ട പ്രകാരം ചർച്ചയുടെ തത്സമയ സംപ്രേഷണം അനുവദിക്കില്ലെന്നായിരുന്നു സർക്കാർ നിലപാട്. എന്നാൽ കുറച്ചു മിനിറ്റുകൾ മാത്രം റെക്കോർഡ് ചെയ്യാമെന്നും ജൂനിയർ ഡോക്ടർമാർക്ക് അയച്ച ഔദ്യോഗിക അറിയിപ്പിൽ സർക്കാർ ചൂണ്ടിക്കാട്ടി.

Also Read:

നേരത്തെ സർക്കാർ വിളിച്ച സമവായ ചർച്ചയോട് അനുഭാവ നിലപാടായിരുന്നില്ല ജൂനിയർ ഡോക്ടർമാർ സ്വീകരിച്ചത്. ചർച്ചയുടെ തത്സമയ സംപ്രേഷണം നൽകണം, മുപ്പത് പേരെ ചർച്ചയിൽ പങ്കെടുപ്പിക്കണം തുടങ്ങിയ ആവശ്യങ്ങൾ ജൂനിയർ ഡോക്ടർമാർ മുന്നോട്ടുവച്ചിരുന്നു. എന്നാൽ കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ തത്സമയ സംപ്രേഷണം അുവദിക്കില്ലെന്നായിരുന്നു സർക്കാർ നിലപാട്.

ചർച്ചയിൽ പതിനഞ്ച് പേർ പങ്കെടുത്താൽ മതിയെന്ന നിലപാടും സർക്കാർ സ്വീകരിച്ചു. ഇതോടെ ചർച്ചയ്ക്ക് പങ്കെടുക്കാൻ ജൂനിയർ ഡോക്ടർമാർ തയ്യാറായില്ല. ഡോക്ടർമാർ ചർച്ചയ്ക്ക് പങ്കെടുക്കാതെ വന്നപ്പോൾ മമത ബാനർജി ഒരു ഘട്ടത്തിൽ രാജി സന്നദ്ധത വരെ അറിയിച്ചു. എന്നാൽ മുഖ്യമന്ത്രിയുടെ രാജിയല്ല വേണ്ടതെന്നും കൊല്ലപ്പെട്ട ഡോക്ടർക്ക് നീതിയാണ് വേണ്ടതെന്നുമായിരുന്നു ജൂനിയർ ഡോക്ടർമാരുടെ നിലപാട്.

Also Read:

ഓ​ഗസ്റ്റ് 9നായിരുന്നു പശ്ചിമബം​ഗാളിലെ ആർജി കർ മെഡിക്കൽ കോളേജിൽ യുവ ഡോക്ടർ ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ടത്. ഡ്യൂട്ടിക്കിടെ സെമിനാർ ഹാളിൽ വിശ്രമിക്കാനെത്തിയ ഡോക്ടറെ പ്രതി സഞ്ജയ് റോയ് ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നതാണ് കേസ്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നത് സംബന്ധിച്ച അന്വേഷണവും നടക്കുന്നുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us