20 ഉറപ്പുകളോടെ ഹരിയാനയിൽ ബിജെപിയുടെ പ്രകടനപത്രിക; മുഴുവൻ അഗ്നിവീറുകൾക്കും സർക്കാർ ജോലി വാഗ്ദാനം

ബിജപി ദേശീയ അധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെ പി നദ്ദയാണ് പ്രകടനപത്രിക പുറത്തിറക്കിയത്

dot image

ന്യൂഡൽഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി ബിജെപി. 20 ഉറപ്പുകളാണ് ബിജെപി പ്രകടനപത്രികയിൽ പറയുന്നത്. വനിതകൾക്ക് പ്രതിമാസം 2100 രൂപ സഹായം നൽകും. 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടര്‍ ലഭ്യമാക്കും. 24 വിളകൾ മിനിമം താങ്ങുവിലയ്ക്ക് സംഭരിക്കും. 10 വ്യവസായ നഗരങ്ങൾ സ്ഥാപിക്കും. 50,000 യുവാക്കൾക്ക് ജോലി നൽകും. നഗരങ്ങളിലും ഗ്രാമങ്ങളിലുമായി അഞ്ച് ലക്ഷം വീടുകൾ നി‍ർമ്മിക്കും. രണ്ട് ലക്ഷം യുവാക്കൾക്ക് സർക്കാർ ജോലി ഉറപ്പാക്കും. സർക്കാർ ആശുപത്രികളിൽ ഡയാലിസിസ് സൗജന്യമാക്കും. ഗ്രാമമേഖലയിലെ കോളേജ് വിദ്യാർത്ഥിനികൾക്ക് സ്കൂട്ടറുകൾ നൽകും. ഹരിയാനയിലെ മുഴുവൻ അഗ്നിവീറുകൾക്കും സർക്കാർ ജോലി നൽകും.

ബിജപി ദേശീയ അധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെ പി നദ്ദയാണ് പ്രകടനപത്രിക പുറത്തിറക്കിയത്. കോൺ​ഗ്രസിന് ഇത് വെറും ഫോ‍ർമാലിറ്റി മാത്രമാണ്. അചാരം നടത്തുന്നതുപോലെയാണ് അവർക്ക് പ്രകടനപത്രിക പുറത്തിറക്കൽ. അത് ജനങ്ങളെ കബളിപ്പിക്കാനാണെന്നും പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് നദ്ദ പറഞ്ഞു. തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്താൽ ഹരിയാനയിലെ മുഴുവൻ അ​ഗ്നിവീറുകൾക്കും സ‍‌ർക്കാർ ജോലി നൽകും. ബിജെപിയെ സംബന്ധിച്ച് പ്രകടനപത്രിക പ്രധാനമാണ്. ഹരിയാനയെ അവസാനമില്ലാതെ സേവിക്കുമെന്നും നദ്ദ പറഞ്ഞു.

അതേസമയം പ്രധാനമായും ഏഴ് ഉറപ്പുകളാണ് പ്രകടന പത്രികയില്‍ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ജാതി സെന്‍സസ് നടത്തും എന്നതാണ് പ്രകടന പത്രികയിലെ ഉറപ്പുകളില്‍ പ്രധാനപ്പെട്ടത്. സ്ത്രീ, യുവജന സൗഹൃദ ഉറപ്പുകളും പ്രകടനപത്രികയിലുണ്ട്. സ്ത്രീകള്‍ക്ക് പ്രതിമാസം 2000 രൂപ നല്‍കും. 500 രൂപക്ക് പാചക വാതക സിലിണ്ടര്‍ ലഭ്യമാക്കും. സ്ത്രീകളുടെ സാമൂഹ്യ സുരക്ഷയാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. വാര്‍ധക്യ, വികലാംഗ, വിധവാ പെന്‍ഷന്‍ 6000 രൂപയാക്കും. പിന്നാക്ക വിഭാഗങ്ങള്‍ക്ക് മുന്‍ഗണന തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടന പത്രികയിലുണ്ട്. 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നുണ്ട്. 25ലക്ഷം രൂപ വരെയുള്ള ചികിത്സ സൗജന്യമാക്കുമെന്ന് കോണ്‍ഗ്രസ് പ്രകടനപത്രികയിൽ പറയുന്നു.

അധികാരത്തിലെത്തിയാല്‍ രണ്ട് ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ അവസരം നല്‍കുമെന്ന വാ​ഗ്ദാനവും കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്നുണ്ട്. മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ ഗ്യാരന്റി ഉറപ്പാക്കുമെന്നാണ് കര്‍ഷകര്‍ക്കുള്ള കോണ്‍ഗ്രസിന്റെ ഉറപ്പ്. വിളകള്‍ക്കുള്ള നഷ്ടപരിഹാരം ഉടനടി ലഭ്യമാക്കും. ദരിദ്ര ജനവിഭാഗത്തിന് 3.5 ലക്ഷം രൂപ വിലയുള്ള 2 മുറികളുള്ള വീട് നിര്‍മിച്ചു നല്‍കുമെന്നും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നു. വാഗ്ദാനങ്ങള്‍ ഉറപ്പായും പാലിക്കുമെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അറിയിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us