കാറിന്റെ ബോണറ്റിനുള്ളില്‍ പെരുമ്പാമ്പ്, വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി; വൈറലായി വീഡിയോ

ഉത്തര്‍പ്രദേശിലെ പ്രയാഗ്‍രാജിലെ ഗാരേജില്‍ ഏഴടി നീളമുള്ള കൂറ്റന്‍ പെരുമ്പാമ്പിനെ കണ്ടെത്തി

dot image

ഉത്തര്‍പ്രദേശിലെ പ്രയാഗ്‍രാജിലെ ഗാരേജില്‍ ഏഴടി നീളമുള്ള കൂറ്റന്‍ പെരുമ്പാമ്പിനെ കണ്ടെത്തി. എസ്‍യുവിയുടെ ബോണറ്റിനുള്ളില്‍ നിന്നാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. കാര്‍ നന്നാക്കുന്നതിനായി മെക്കാനിക് ബോണറ്റ് തുറന്നപ്പോഴാണ് മലമ്പാമ്പ് ചുറ്റിയിരിക്കുന്നത് കണ്ടെത്തിയത്. മെക്കാനിക് ബോണറ്റ് തുറന്നതും ബാറ്ററിക്ക് സമീപം മലമ്പാമ്പിനെ കണ്ട് ഞെട്ടി. മലമ്പാമ്പിനെ കണ്ടതോടെ ഗ്യാരേജ് ഉടമ എമര്‍ജന്‍സി സര്‍വീസില്‍ വിളിച്ച് സഹായം അഭ്യര്‍ഥിച്ചു.

വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം സ്ഥലത്തെത്തി പെരുമ്പാമ്പിനെ പിടിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കൈ കൊണ്ട് ഉദ്യോഗസ്ഥര്‍ മലമ്പാമ്പിനെ പൊക്കിയെടുക്കുന്നതുള്‍പ്പെടെ വീഡിയോയില്‍ കാണാം. മലമ്പാമ്പിന്റെ വലിപ്പം കാരണം രണ്ട് ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് പാമ്പിനെ പൊക്കി പുറത്തെടുത്തത്.

കഴിഞ്ഞ ദിവസം മുംബൈയിലുള്ള ഒരു ഹോട്ടലിലെ ഉരുളക്കിഴങ്ങ് പെട്ടിയില്‍ നിന്ന് എട്ടടി നീളമുള്ള പെരുമ്പാമ്പിനെ കണ്ടെത്തിയതും വാര്‍ത്തയായിരുന്നു. മഹാരാഷ്ട്രയിലെ ചന്ദ്രപുരിലെ ഹോട്ടലിലാണ് സംഭവം. ഉരുളക്കിഴങ്ങിന് മീതേ ചുരുണ്ട് കിടന്ന നിലയിലാണ് പാമ്പിനെ കണ്ടെത്തിയത്. ഹോട്ടല്‍ ജിവനക്കാരന്‍ ഉരുളക്കിഴങ്ങ് എടുക്കാന്‍ പെട്ടി തുറന്നപ്പോഴാണ് പെരുമ്പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ട ജീവനക്കാരന്‍ പുറത്തേക്കോടുകയായിരുന്നു. ഉടന്‍ തന്നെ ഹോട്ടല്‍ ഉടമ പ്രദേശത്തെ പാമ്പുപിടിത്തക്കാരനെ വിവരമറിയിച്ചു. പാമ്പിനെ ഉരുളക്കിഴങ്ങ് പെട്ടിയില്‍ നിന്ന് ചാക്കിലേക്ക് മാറ്റി. പിന്നീട് ലോഹറയിലെ വനത്തില്‍ പെരുമ്പാമ്പിനെ തുറന്നുവിട്ടു.

dot image
To advertise here,contact us
dot image