'എല്ലാ ഭക്തരെയും വേദനിപ്പിക്കുന്ന സംഭവം, കൃത്യമായി അന്വേഷിക്കണം'; തിരുപ്പതി ലഡ്ഡു വിവാദത്തിൽ രാഹുൽ ഗാന്ധി

വിവാദത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും ഭക്തരെ വേദനിപ്പിക്കുന്ന സംഭവമാണെന്നുമാണ് രാഹുൽ പ്രതികരിച്ചത്.

dot image

ദില്ലി: തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന വിവാദത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിവാദത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും ഭക്തരെ വേദനിപ്പിക്കുന്ന സംഭവമാണെന്നുമാണ് രാഹുൽ പ്രതികരിച്ചത്.

എക്സ് പോസ്റ്റിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. ലഡ്ഡുവിൽ മൃഗക്കൊഴുപ്പെന്ന ആരോപണം തീർത്തും ഞെട്ടിക്കുന്നതാണ്. കോടിക്കണക്കിന് ജനങ്ങൾ ഭക്തിയോടെയും ബഹുമാനത്തോടെയുമാണ് തിരുപ്പതി ബാലാജിയെ കണ്ടുപോരുന്നത്. ഈ വിവാദം ഭക്തരെ വേദനിപ്പിക്കുന്നതാണെന്നും കൃത്യമായ അന്വേഷണം നടത്തണമെന്നും രാഹുൽ ഗാന്ധി കുറിച്ചു.

ഗുജറാത്തിലെ നാഷണല്‍ ഡയറി ഡിവലപ്‌മെന്റ് ബോര്‍ഡിന് കീഴില്‍ നടത്തിയ പരിശോധനയിലാണ് തിരുപ്പതി ലഡ്ഡുവില്‍ മൃഗക്കൊഴുപ്പും മീനെണ്ണയുടെ അംശവും കണ്ടെത്തിയത്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മുൻ വൈഎസ്ആര്‍സിപി സര്‍ക്കാരിനെ ഉന്നമിട്ട് നിലവിലെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് പരിശോധന ഫലം പുറത്തുവിട്ട് വലിയ വിവാദത്തിന് തിരികൊളുത്തിയത്. എന്നാല്‍ വൈഎസ്ആര്‍സിപി ആരോപണം നിഷേധിച്ചിരുന്നു.

Also Read:

സംസ്ഥാനത്ത് എന്‍ഡിഎ സര്‍ക്കാരിന്റെ നൂറാം ദിനം ആഘോഷിക്കുന്ന വേദിയില്‍ വെച്ചായിരുന്നു നായിഡുവിന്റെ ആരോപണം. എന്നാല്‍ ഇത് നിഷേധിച്ച വൈഎസ്ആര്‍സിപി നേതാവ് സുബ്ബ റെഡ്ഡി രാഷ്ടീയ നേട്ടത്തിന് വേണ്ടി ചന്ദ്ര ബാബു നായിഡും ഏതറ്റം വരെയും പോകുന്നുവെന്നും വിമര്‍ശിച്ചിരുന്നു. ആരോപണത്തില്‍ സുബ്ബ റെഡ്ഡിക്ക് വിജിലന്‍സ് വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us