ബംഗാളി സിനിമയിലും വേണം 'ഹേമ കമ്മിറ്റി' മോഡൽ, മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് അഭിനേത്രികൾ

മുഖ്യമന്ത്രിക്ക് കൈമാറിയ അഞ്ച് പേജുള്ള കത്തിന്റെ പകര്‍പ്പ് നടിമാര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

dot image

കൊൽക്കത്ത: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിട്ടതിന് പിന്നാലെ സമാനമായ സാഹചര്യം മറ്റു ഇൻഡസ്ട്രികളിലും ഉണ്ടെന്ന് ആരോപിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ബംഗാളി സിനിമയിലെ ലൈംഗിക പീഡനങ്ങളും അതിക്രമങ്ങളും അന്വേഷിക്കാന്‍ സ്വതന്ത്ര സമിതിക്ക് രൂപം നല്‍കണമെന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് ബംഗാളി അഭിനേത്രികൾ.

വിമന്‍സ് ഫോറം ഫോര്‍ സ്‌ക്രീന്‍ വര്‍ക്കേഴ്സ് അംഗങ്ങളായ ഉഷാസി റേ, അനന്യ സെന്‍, തനിക ബസു, സൗരസേനി മൈത്ര, അംഗന റോയ്, ഡാമിനി ബെന്നി ബസു എന്നിവര്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് കത്തയച്ചു. തൊഴിലിടങ്ങളിലെ പീഡനങ്ങളും ലൈംഗികാതിക്രമങ്ങളും അന്വേഷിക്കാന്‍ സ്വതന്ത്ര സമിതി ബംഗാള്‍ സര്‍ക്കാര്‍ രൂപീകരിക്കണമെന്നാണ് കത്തിലെ ആവശ്യം.

https://www.instagram.com/ushasi/?utm_source=ig_embed&ig_rid=0fbfd23a-5bd7-49cb-bded-e07cd3105703

ബം​ഗാളി സിനിമയിലെ പ്രായപൂര്‍ത്തിയാകാത്തവർക്കും സ്ത്രീകൾക്കും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളുണ്ട്. വിഷയത്തിൽ വിശദമായ ചർച്ചയ്ക്ക് മുഖ്യമന്ത്രിയുമായി തയാറാണെന്നും നടിമാര്‍ വ്യക്തമാക്കി. മുഖ്യമന്ത്രിക്ക് കൈമാറിയ അഞ്ച് പേജുള്ള കത്തിന്റെ പകര്‍പ്പ് നടിമാര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം, കേരളത്തിൽ 2019 ഡിസംബർ 31നായിരുന്നു ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാരിന് കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നൽകിയ റിപ്പോർട്ടിൽ 300 പേജുകളാണുള്ളത്. ഡബ്ല്യുസിസി ഉൾപ്പടെ പലവട്ടം ആവശ്യപ്പെട്ടിട്ടും റിപ്പോർട്ട് പുറത്ത് വിടാൻ സർക്കാർ തയ്യാറായിരുന്നില്ല. ഒടുവിൽ വിവരാവകാശ കമ്മീഷന്റെ ഇടപെടലിന് പിന്നാലെയാണ് റിപ്പോർട്ട് പുറത്തു വിടുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us