വൈദ്യുതാഘാതമേറ്റ് താഴെ വീണ കാക്കയ്ക്ക് സിപിആർ നൽകി ജീവന്‍ രക്ഷിച്ച് അഗ്നിശമന സേനാംഗം; വീഡിയോ വൈറൽ

ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഷോക്കേറ്റ് നിലത്തു വീണ കാക്കയുടെ ജീവനാണ് രക്ഷിച്ചത്

dot image

കൊയമ്പത്തൂർ: ഉത്തര്‍പ്രദേശില്‍ ബോധരഹിതനായ കുരങ്ങിന് പൊലീസുകാരന്‍ സിപിആര്‍ നല്‍കി ജീവന്‍ രക്ഷിച്ച സംഭവം നേരത്തെ സമൂഹ മാധ്യമങ്ങളിലും വാർത്തകളിലും ഇടം പിടിച്ചിരുന്നു, എന്നാൽ ഇപ്പോൾ സമാന രീതിയിലുള്ള ഒരു സംഭവമാണ് സമൂഹമാധ്യമത്തിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. വൈദ്യുതാഘാതമേറ്റ കാക്കയുടെ ജീവൻ രക്ഷിക്കുന്ന അ​ഗ്നിശമന സേനാ ഉദ്യോഗസ്ഥൻ്റെ വീഡിയോ ആണ് വ്യാപകമായി പ്രചരിച്ചിരിക്കുന്നത്.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. രാവിലെ എട്ടരയോടെ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഷോക്കേറ്റ് നിലത്തു വീണ കാക്കയെ കണ്ട് എത്തിയ തെങ്കാശി ജില്ലയിലെ സൗത്ത് പനവടാലിയില്‍ നിന്നുള്ള ഫയര്‍മാന്‍ വി വെള്ളദുരൈ സിപിആർ നൽകി ജീവൻ രക്ഷിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമത്തില്‍ വലിയ രീതിയിൽ പ്രചരിച്ചു.

എല്ലാവരും സിപിആര്‍ ചെയ്യാന്‍ പഠിക്കേണ്ടത് അത്യാവശ്യമാണെന്നും അത് പഠിക്കുന്നതിലൂടെ മനുഷ്യരേയും മൃഗങ്ങളേയും അടിയന്തര സാഹചര്യത്തില്‍ സഹായിക്കാനാകുമെന്നും വെള്ളദുരൈ പറഞ്ഞു. പരിശീലന സമയത്ത് പ്രഥമ ശുശ്രൂഷയുടെ ഭാഗമായി തങ്ങള്‍ സിപിആര്‍ നല്‍കാന്‍ പഠിച്ചതിനാലാണ് കാക്കയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2013 മുതൽ അഗ്നിശമന സേനയിൽ ജോലി ചെയ്തുവരികയാണ് വെള്ളദുരൈ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us