'ചന്ദ്രബാബു നായിഡു നുണയന്‍'; തിരുപ്പതി ലഡു വിവാദത്തില്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി ജഗന്‍മോഹന്‍ റെഡ്ഡി

രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയുള്ള ചന്ദ്രബാബു നായിഡുവിന്റെ പ്രതികരണം തിരുപ്പതി ക്ഷേത്രത്തിന്റെ വിശുദ്ധി കളങ്കപ്പെടുത്തിയെന്നും ഭക്തരെ വേദനിപ്പിച്ചുവെന്നും ജഗന്‍ മോഹന്‍ റെഡ്ഡി പറഞ്ഞു

dot image

അമരാവതി: തിരുപ്പതി ലഡു വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷനുമായ ജഗന്‍ മോഹന്‍ റെഡ്ഡി. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയുള്ള ചന്ദ്രബാബു നായിഡുവിന്റെ പ്രതികരണം തിരുപ്പതി ക്ഷേത്രത്തിന്റെ വിശുദ്ധി കളങ്കപ്പെടുത്തിയെന്നും ഭക്തരെ വേദനിപ്പിച്ചുവെന്നും ജഗന്‍ മോഹന്‍ റെഡ്ഡി പറഞ്ഞു.

തിരുപ്പതി ക്ഷേത്രത്തിന് ഇന്ത്യയില്‍ മാത്രമല്ല, ലോകത്താകെ ഭക്തരുണ്ട്. വിഷയം ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ അതിന്റെ പരിണിതഫലം ഗുരുതരമായിരിക്കും. പുതിയ സര്‍ക്കാര്‍ എല്ലാ മേഖലയിലും പരാജയപ്പെട്ടു. ഇതില്‍ നിന്ന് ജനശ്രദ്ധതിരിക്കുന്നതിന് വേണ്ടി ചന്ദ്രബാബു നായിഡു നഗ്നമായ നുണ പ്രചാരണം നടത്തുകയാണെന്നും ജഗന്‍ മോഹന്‍ റെഡ്ഡി പറഞ്ഞു.

ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം നെയ് നിരസിച്ചിരുന്നു. അതുകൊണ്ടുതന്നെ ഒരു ഘട്ടത്തിലും പ്രസാദം തയ്യാറാക്കാന്‍ ഇത് ഉപയോഗിച്ചിരുന്നില്ല. ക്ഷേത്രത്തില്‍ ഉപയോഗിക്കുന്ന നെയ് വാങ്ങുന്നതിനും പരിശോധിക്കുന്നതിനും ശക്തമായ നടപടിക്രമങ്ങളുണ്ട്. സത്യം പുറത്തുവരണം. ഭക്തരുടെ വിശ്വാസത്തെ തിരിച്ചുപിടിക്കണമെന്നും പ്രധാനമന്ത്രിക്കയച്ച കത്തില്‍ ജഗന്‍മോഹന്‍ റെഡ്ഡി ആവശ്യപ്പെട്ടു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us