പുതിയ യൂത്ത് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷനായി ഉദയ് ഭാനു ചിബ്; ശ്രീനിവാസിനെ അഭിനന്ദിച്ച് കോണ്‍ഗ്രസ്

രാഹുല്‍ ഗാന്ധിയോടൊപ്പം നില്‍ക്കുന്ന ചിത്രം വെള്ളിയാഴ്ച ഉദയ് ഭാനു ചിബ് പങ്കുവെച്ചിരുന്നു.

dot image

ന്യൂഡല്‍ഹി: ഉദയ് ഭാനു ചിബിനെ പുതിയ യൂത്ത് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷനായി നിയമിച്ച് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ജമ്മു കശ്മീരില്‍ നിന്നുള്ള ഉദയ് ഭാനു ചിബ്. യൂത്ത് കോണ്‍ഗ്രസ് ജമ്മു കശ്മീര്‍ പ്രസിഡന്റായും ഉദയ് ഭാനു ചിബ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

സ്ഥാനമൊഴിയുന്ന ദേശീയ അദ്ധ്യക്ഷന്‍ ബി വി ശ്രീനിവാസിന്റെ സംഭാവനകളെ കോണ്‍ഗ്രസ് പ്രകീര്‍ത്തിച്ചു. ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നുവരികെയാണ് ഉദയ് ഭാനു ചിബിനെ ദേശീയ അദ്ധ്യക്ഷനായി നിയമിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രകടന പത്രിക സമിതിയിലും ഉദയ് ഭാനു ചിബ് അംഗമാണ്.

രാഹുല്‍ ഗാന്ധിയോടൊപ്പം നില്‍ക്കുന്ന ചിത്രം വെള്ളിയാഴ്ച ഉദയ് ഭാനു ചിബ് പങ്കുവെച്ചിരുന്നു. 'എന്റെ നേതാവ് രാഹുല്‍ ഗാന്ധിയോടൊപ്പം അവിസ്മരണീയമായ ഒരു കൂടിക്കാഴ്ച. സാമൂഹ്യ നീതിക്ക് വേണ്ടിയുള്ള അങ്ങയുടെ പോരാട്ടം ഞങ്ങള്‍ക്കെല്ലാവര്‍ക്കും പ്രചോദനമാണ്' എന്ന് ചിത്രത്തോടൊപ്പം ഉദയ് ഭാനു ചിബ് കുറിച്ചിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us