എഐ എന്നാല്‍ അമേരിക്കന്‍ ഇന്ത്യന്‍സ്; യുഎസില്‍ ഇന്ത്യന്‍ പ്രവാസികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

പ്രവാസികള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരാണെന്നും മോദി

dot image

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഇന്ത്യന്‍ പ്രവാസികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. എഐ എന്നാല്‍ തനിക്ക് അമേരിക്കന്‍ ഇന്ത്യക്കാര്‍ ആണെന്ന് മോദി പറഞ്ഞു. ഇന്ത്യന്‍-അമേരിക്കന്‍ ബന്ധത്തെ പുതിയ തലത്തിലെത്തിക്കുന്നത് അമേരിക്കന്‍ ഇന്ത്യക്കാരാണെന്നും നരേന്ദ്ര മോദി പറഞ്ഞു.

നിങ്ങള്‍ ഇന്ത്യയെ അമേരിക്കയുമായും അമേരിക്കയെ ഇന്ത്യയുമായും ബന്ധിപ്പിച്ചുവെന്ന് അമേരിക്കന്‍ ഇന്ത്യക്കാരോടായി മോദി പറഞ്ഞു. നിങ്ങളുടെ കഴിവുകള്‍ക്കും പ്രതിബദ്ധതയ്ക്കും അതിരുകളില്ല. നിങ്ങള്‍ ഏഴ് കടലുകള്‍ക്ക് അപ്പുറമാണെങ്കിലും ഇന്ത്യയുമായി നിങ്ങളെ അകറ്റാന്‍ ഒരു സമുദ്രത്തിനും സാധിക്കില്ല. എവിടേയ്ക്ക് പോയാലും നാം ഒരു കുടുംബമാണ്. പ്രവാസികള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരാണെന്നും മോദി പറഞ്ഞു. അതുകൊണ്ടാണ് താന്‍ നിങ്ങളെ രാഷ്ട്രദൂതര്‍ എന്ന് വിളിക്കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.

തുടര്‍ച്ചയായ മൂന്നാം തവണയും സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തി. കഴിഞ്ഞ അറുപത് വര്‍ഷത്തിനിടയില്‍ ഇങ്ങനെ സംഭവിച്ചിട്ടില്ല. ഈ മൂന്നാം ടേമില്‍ വലിയ ലക്ഷ്യങ്ങള്‍ നേടേണ്ടതുണ്ടെന്നും മോദി പറഞ്ഞു.

dot image
To advertise here,contact us
dot image