ഛത്തീസ്ഗഡിൽ ഇടിമിന്നലേറ്റ് നാല് കുട്ടികളടക്കം എട്ടുപേർക്ക് ദാരുണാന്ത്യം

ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്

dot image

റായ്പുർ: ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവിൽ ഇടിമിന്നലേറ്റ് എട്ടുപേർക്ക് ദാരുണാന്ത്യം. രാജ്നന്ദ്ഗാവ് സോംനി പൊലീസ് സ്റ്റേഷൻ പരിധിയിലെ ജോരാതരായ് ഗ്രാമത്തിൽ ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു ദാരുണമായ സംഭവം. മരിച്ചവരിൽ നാല് പേർ കുട്ടികളാണ്. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാൾ സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവം വേദനാജനകമാണെന്ന് ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് എത്രയും വേഗം നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശനിയാഴ്ച രാവിലെ ഛത്തീസ്ഗഡിലെ ജഞ്ച്ഗിർ-ചമ്പ ജില്ലയില്‍ ഇടിമിന്നലേറ്റ് ഒരാൾ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us