'മനപ്പൂർവമല്ല, ഞാനും വെങ്കിടേശ്വര ഭക്തൻ'; തിരുപ്പതി ലഡ്ഡു പരാമർശത്തിൽ മാപ്പ് പറഞ്ഞ് കാർത്തി

മെയ്യഴകൻ സിനിമയുടെ പ്രൊമോഷന്റെ ഭാ​ഗമായി ഹൈദരാബാദിൽ വെച്ച് നടന്ന പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ വിവാദമായ പരാമർശം

dot image

ചെന്നൈ: തിരുപ്പതി ലഡുവിനെ കുറിച്ചുള്ള പരാമർശങ്ങളിൽ ആന്ധ്രാ ഉപമുഖ്യമന്ത്രിയോടെ മാപ്പ് പറഞ്ഞ് നടൻ കാർത്തി. മനപ്പൂർവ്വം നടത്തിയ പരാമർശമല്ലെന്നും താനും വെങ്കിടേശ്വര ഭക്തനാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു ക്ഷമാപണം.

'പവൻ കല്യാൺ സർ, താങ്കളോടുള്ള എല്ലാ ബഹുമാനത്തോടും കൂടി സംഭവിച്ച തെറ്റിദ്ധാരണകൾക്ക് മാപ്പ് ചോദിക്കുന്നു. വെങ്കിടേശ്വര ഭക്തനെന്ന നിലയിൽ നമ്മുടെ ആചാരങ്ങളെ ഏറ്റവും ബഹുമാനത്തോടെ നെഞ്ചോട് ചേർക്കുന്നയാളാണ് ഞാൻ,' കാർത്തി എക്സിൽ കുറിച്ചു.

മെയ്യഴകൻ സിനിമയുടെ പ്രൊമോഷന്റെ ഭാ​ഗമായി ഹൈദരാബാദിൽ വെച്ച് നടന്ന പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമർശം. പരിപാ‌ടിക്കിടെ ലഡുവിനെ കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് തമാശ രൂപേണയുള്ള കാർത്തിയുടെ മറുപടിയാണ് ഉപമുഖ്യമന്ത്രി പവൻ കല്യാണിനെ ചൊടിപ്പിച്ചത്. ലഡുവിനെ കുറിച്ച് ഇപ്പോൾ സംസാരിക്കേണ്ടെന്നും ലഡു ഒരു സെൻസിറ്റീവ് വിഷയമായെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

സംഭവത്തിന് പിന്നാലെ വിജയവാഡയിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ കാർത്തിക്കെതിരെ പവൻ കല്യാൺ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. അത്തരം പരാമർശങ്ങൾ ഒരിക്കലും നടത്താൻ പാടില്ലെന്നായിരുന്നു പവൻ കല്യാണിന്റെ പ്രതികരണം, നടനെന്ന നിലയിൽ നിങ്ങളെ ബഹുമാനിക്കുന്നു. സനാതന ധർമത്തെ കുറിച്ച് ഒരു വാക്ക് പറയുമ്പോൾ നൂറ് വട്ടം ചിന്തിക്കണമെന്നും പവൻ കല്യാൺ പറഞ്ഞു. സംഭവത്തിൽ പവൻ കല്യാണിന്റെ അനുയായികളും കാർത്തിക്കെതിരെ തിരിഞ്ഞു. ഇതോടെയാണ് ക്ഷമാപണവുമായി കാർത്തി രം​ഗത്തെത്തിയത്.

തിരുപ്പതി ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിൽ വിതരണം ചെയ്ത ലഡുവിൽ മൃ​ഗക്കൊഴുപ്പ് കണ്ടെത്തിയിരുന്നു. ഗുജറാത്തിലെ നാഷണൽ ഡയറി ഡവലപ്‌മെന്റ് ബോർഡിന് കീഴിൽ നടത്തിയ പരിശോധനയിലാണ് തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പും മീനെണ്ണയുടെ അംശവും കണ്ടെത്തിയത്. നിലവിലെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് പരിശോധന ഫലം പുറത്തുവിട്ട് വലിയ വിവാദത്തിന് തിരികൊളുത്തിയത്. ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മുൻ വൈഎസ്ആർസിപി സർക്കാരിനെ ഉന്നമിടുകയായിരുന്നു റെഡ്ഡിയുടെ പ്രധാനലക്ഷ്യം. എന്നാൽ വൈഎസ്ആർസിപി ആരോപണം നിഷേധിക്കുകയായിരുന്നു. ‌

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us