വാടകക്കാരിയായ യുവതിയുടെ മുറിയിലെ ബൾബ് ഹോൾഡറിൽ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തിയ യുവാവ് പിടിയിൽ

സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിന്റെ ഭാ​ഗമായാണ് യുവതി വാട് വീടെടുത്ത് താമസം ആരംഭിച്ചത്.

dot image

ന്യൂഡൽഹി: വീട്ടിൽ വാടകയ്ക്ക് താമസിക്കാനെത്തിയ യുവതിയുടെ മുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. ഡൽഹിയിലെ ഷകരർപൂരിലാണ് സംഭവം. യുവതി നാട്ടിൽ പോയ സമയത്ത് മുറിയിൽ കയറിയ പ്രതി കിടപ്പുമുറിയിലും കുളിമുറിയിലും ഒളിക്യാമറ സ്ഥാപിക്കുകയായിരുന്നു. കരൺ എന്ന യുവാവാണ് പിടിയിലായത്. വാട്സ്ആപ്പ് അക്കൗണ്ടുമായി ബന്ധപ്പെട്ട അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടതാണ് ഒളിക്യാമറ കണ്ടെത്താൻ കാരണമായത്.

കരണിന്റെ ഉടമസ്ഥതയിലുള്ള വാടകവീട്ടിലാണ് ഉത്തർപ്രദേശ് സ്വദേശിനിയായ യുവതി താമസിച്ചിരുന്നത്. സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിന്റെ ഭാ​ഗമായാണ് യുവതി ഷകർപൂരിൽ വീട് വാടകയ്ക്കെടുത്തത്. ഒറ്റയ്ക്ക് താസമിച്ചുവരികയായിരുന്ന യുവതി അടുത്തിടെ നാട്ടിലേക്ക് പോയിരുന്നു. ഈ സമയത്ത് തൊട്ടടുത്ത നിലയിൽ താമസിക്കുന്ന കെട്ടിട ഉടമയുടെ മകനായ കരണിനെ ഏൽപ്പിച്ചിരുന്നു. താക്കോൽ കിട്ടിയ പ്രതി യുവതിയുടെ മുറിയിൽ കയറി ഒളിക്യാമറ സ്ഥാപിക്കുകയായിരുന്നു.

ഏതാനും ദിവസങ്ങളായി വാട്സ്ആപ്പ് അക്കൗണ്ടിൽ അസ്വഭാവികമായ മാറ്റങ്ങൾ യുവതിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ലിങ്ക്ഡ് ഡിവൈസസിൽ തന്റേതല്ലാത്ത മറ്റൊരു ലാപ്ടോപ്പ് ലിങ്ക് ചെയ്തതായി കണ്ടെത്തി. ഇതോടെ യുവതി മുറിയിൽ തിരച്ചിൽ നടത്തിയതോടെയാണ് ക്യാമറ കണ്ടെത്തിയത്. കുളിമുറിയിലെ ബൾബ് ഹോൾഡറിൽ ക്യാമറ സ്ഥാപിച്ചത് കണ്ടെത്തിയ യുവതി ഉ‌ടനെ പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി നടത്തിയ തിരച്ചിലിലാണ് കിടപ്പുമുറിയിലും ക്യാമറ സ്ഥാപിച്ചതായി കണ്ടെത്തിയത്. തു‌ടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് നാട്ടിൽ പോയപ്പോൾ താക്കോൽ കരണിനെ ഏൽപ്പിച്ച സംഭവം യുവതി പൊലീസിനോ‌ട് പറയുന്നത്. ചോദ്യം ചെയ്യലിൽ കരൺ കുറ്റം സമ്മതിച്ചിട്ടുണ്ട്. ദൃശ്യങ്ങൾ അടങ്ങിയ ലാപ്ടോപ്പും മെമ്മറി കാർഡും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us