തൃണമൂൽ കോൺഗ്രസ് എംപി എസ് കെ നൂറുൽ ഇസ്ലാം അന്തരിച്ചു

നോർത്ത് 24 പർഗാനയിലെ വസതിയിൽ വച്ച് ബുധനാഴ്ചയായിരുന്നു അന്ത്യം

dot image

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി ഹാജി എസ് കെ നൂറുൽ ഇസ്ലാം അന്തരിച്ചു. 61 വയസായിരുന്നു. ക്യാൻസർ ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. ബാസിർഹത്തിലെ എംപിയാണ് ഹാജി എസ് കെ നൂറുൽ ഇസ്ലാം. നോർത്ത് 24 പർഗൻസിലെ വസതിയിൽ വച്ച് ബുധനാഴ്ചയായിരുന്നു അന്ത്യം. സുന്ദർബൻ മേഖലയിലെ ദരിദ്രരായ ജനങ്ങളുടെ ഉന്നമനത്തിന് വേണ്ടി അഹോരാത്രം പ്രയത്നിച്ച നൂറുൽ ഇസ്ലാം എന്നും ഓർമ്മിക്കപ്പെടുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു.

'സഹപ്രവർത്തകനും നമ്മുടെ ബാസിർഹത്ത് എംപിയുമായ ഹാജി നൂറുൽ ഇസ്ലാമിന്റെ വിയോഗത്തിൽ അതീവ ദുഃഖമുണ്ട്. അദ്ദേഹം സുന്ദർബൻ മേഖലയുടെ ഉന്നമനത്തിനായി ജീവിതം സമർപ്പിച്ച സാമൂഹ്യപ്രവർത്തകനായിരുന്നു. പിന്നാക്ക വിഭാഗത്തിന്റെ ഉന്നമനത്തിനായി അദ്ദേഹം കഠിനാധ്വാനം ചെയ്തു. ബാസിർഹത്തിലെ ജനങ്ങൾക്ക് അദ്ദേഹത്തിന്റെ നേതൃത്വ ശേഷി അനുഭവിക്കാന്‍ ഇനി കഴിയില്ല'; മമതാ ബാനർജി എക്സിൽ പോസ്റ്റ് ചെയ്തു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മമതാ ബാനർജി അറിയിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us