കള്ള അറ ഉണ്ടോ, സ്വര്‍ണ്ണമാണോ കള്ളപ്പണമാണോ എന്നെല്ലാം പരിശോധിക്കാം; വ്യാജ പ്രചാരണത്തില്‍ മനാഫ്

രണ്ട് മൊബൈല്‍ ഫോണുകള്‍ക്ക് പുറമെ പേഴ്‌സും വാച്ചും മകനുള്ള കളിപ്പാട്ടങ്ങളും അടക്കം അര്‍ജുന്റെ വാഹനത്തില്‍ നിന്നും ലഭിച്ചിട്ടുണ്ട്

dot image

ഷിരൂര്‍: ഷിരൂരില്‍ അര്‍ജുനായുള്ള തിരച്ചിലിനിടെ പലഘട്ടത്തില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രതികരിച്ച് ലോറി ഉടമ മനാഫ്. 'വണ്ടിയുടെ ഉള്ളിലേക്ക് കയറാനുള്ള കരളുറപ്പ് ഉണ്ടായില്ല. ഗംഗാവലി പുഴയുടെ അരികില്‍ വണ്ടി കിടക്കുന്നുണ്ട്. ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാം. കള്ള അറ ഉണ്ടോ. കള്ള അറയില്‍ സ്വര്‍ണ്ണമാണോ ഡ്രഗ്‌സ് ആണോ കള്ളപ്പണം ആണോ എന്ന്', മനാഫ് പ്രതികരിച്ചു.

'വണ്ടിക്ക് അധികം പരിക്കുണ്ടാവില്ലെന്ന് പറഞ്ഞിരുന്നില്ലേ. അതുതന്നെയാണ് ഈ കാണുന്നത്. ബാറ്ററിയില്‍ നിന്നും ജിപിഎസ് വിട്ടുപോയതുകൊണ്ടാണ് സിഗ്നല്‍ കിട്ടാതിരുന്നത്. രണ്ട് ഫോണ്‍ വാഹനത്തില്‍ നിന്നും കിട്ടി. ഇതിന്റെ ഉള്ളില്‍ എന്തൊക്കെയാണ് സംഭവിച്ചതെന്ന് ദൈവത്തിന് മാത്രമെ അറിയൂ. അസാധ്യമായ കാര്യം സാധിക്കുകയെന്നത് ചില്ലറ മെനക്കേട് ആയിരുന്നില്ല. ഗംഗാവലി പുഴയില്‍ സമാധിയായിടത്ത് നിന്നാണ് തിരിച്ചെടുത്തത്. ഇതൊരു ചരിത്രമാണ്. വണ്ടിയുടെ ഉള്ളിലേക്ക് കയറാനുള്ള കരളുറപ്പ് ഉണ്ടായില്ല. ഗംഗാവലി പുഴയുടെ അരികില്‍ വണ്ടി കിടക്കുന്നുണ്ട്. ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാം. കള്ള അറ ഉണ്ടോ. കള്ള അറയില്‍ സ്വര്‍ണ്ണമാണോ ഡ്രഗ്‌സ് ആണോ കള്ളപ്പണം ആണാ എന്ന്', മനാഫ് പറഞ്ഞു.

രണ്ട് മൊബൈല്‍ ഫോണുകള്‍ക്ക് പുറമെ പേഴ്‌സും വാച്ചും മകനുള്ള കളിപ്പാട്ടങ്ങളും അടക്കം അര്‍ജുന്റെ വാഹനത്തില്‍ നിന്നും ലഭിച്ചിട്ടുണ്ട്.
അര്‍ജുന്റെ വസ്ത്രങ്ങളും നേരത്തെ പുറത്തെടുത്തിരുന്നു. ഇന്ന് രാവിലെ പൂര്‍ണമായും പുറത്തെത്തിച്ച ലോറിയുടെ കാബിനില്‍ പരിശോധന തുടരുകയാണ്. വസ്തുക്കള്‍ അര്‍ജുന്റെ സഹോദരന്‍ അഭിജിത്ത് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഡിഎന്‍എ ഫലം കിട്ടിയാലുടന്‍ അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിക്കും. അര്‍ജുന്‍ ഉപയോഗിച്ച, ലോറിയിലുള്ള വസ്തുക്കളെല്ലാം തിരികെ വീട്ടിലേക്ക് കൊണ്ടുവരണമെന്ന് ഭാര്യ കൃഷ്ണപ്രിയ സഹോദരനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധനാ ഫലം വന്നാല്‍ നാളെ തന്നെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. എത്രയും വേഗം നടപടികള്‍ പൂര്‍ത്തീകരിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി. കാണാതായ മറ്റ് രണ്ട് പേര്‍ക്കായുള്ള തിരച്ചില്‍ തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

dot image
To advertise here,contact us
dot image