ഗുണനിലവാര പരിശോധനയിൽ കരകയറാതെ പാരസെറ്റമോൾ ഉൾപ്പെടെ 52 മരുന്നുകൾ

ആവശ്യമരുന്നുകളുടെ പട്ടികയിൽപ്പെട്ടവയാണ് ​ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ട മരുന്നുകളിൽ 48 എണ്ണവും

dot image

ന്യൂഡൽഹി: മാറുന്ന കാലാവസ്ഥയോടൊപ്പം വരുന്ന പനിയ്ക്കും ചുമയ്ക്കും മറ്റ് ശാരീരിക അസ്വസ്ഥകൾക്കും മിക്ക വീടുകളിലുമുള്ള ഉത്തരമാണ് പാരസെറ്റമോൾ. തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്ന സംസ്കാരത്തോടൊപ്പം പാരസെറ്റമോളിന്റെ ഉപയോ​ഗവും കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ആ പതിവ് ഇനി തുടരരുതെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ അറിയിക്കുന്നത്.

പാരസെറ്റമോൾ ഉൾപ്പെടെ 52 മരുന്നുകളാണ് സെൻട്രൽ ഡ്ര​ഗ് സ്റ്റാൻഡർഡ് കൺട്രോൾ ഓർ​ഗനൈസേഷന്റെ ​ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ പട്ടികയിലുള്ളത്. വിറ്റാമിൻ സി, D3 ഗുളികയായ ഷെൽകെൽ, വിറ്റാമിൻ ബി കോംപ്ലക്സ്, വിറ്റാമിൻ സിയുടെ സോഫ്റ്റ് ജെൽ, ഗ്യാസ് പ്രശ്നങ്ങൾക്ക് നൽകുന്ന പാൻ–ഡി, പാരസെറ്റമോൾ 500, പ്രമേഹരോഗികൾക്ക് നൽകുന്ന ഗ്ലിമിപ്രൈഡ്, ഉയർന്ന രക്തസമ്മദർമുള്ളവർക്ക് നൽകുന്ന തെൽമിസാർടാൻ എന്നിങ്ങനെയാണ് ​ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ പട്ടിക.

ഹെറ്റെറോ ഡ്രഗ്സ്, അൽകെം ലബോറട്ടറീസ്, ഹിന്ദുസ്ഥാൻ ആൻറിബയോട്ടിക്സ് ലിമിറ്റഡ്, കർണാടക ആൻറ്ബയോട്ടിക്സ് ആൻറ് ഫാർമസ്യൂട്ടികൾ ലിമിറ്റഡ്, മെഗ് ലൈഫ്സയൻസസ്, പ്യുവർ ആൻറ് ക്യുവർ ഹെൽത്ത് കെയർ തുടങ്ങിയ കമ്പനികളാണ് മേൽപ്പറഞ്ഞ മരുന്നുകൾ നിർമിക്കുന്നത്.

ആവശ്യമരുന്നുകളുടെ പട്ടികയിൽപ്പെട്ടവയാണ് ​ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ട മരുന്നുകളിൽ 48 എണ്ണവും.

കുട്ടികളുടെ വയറിലുണ്ടാകുന്ന അണുബാധയ്ക്ക് നൽകുന്ന സിപോഡെം എക്സ്പി 50 ഡ്രൈ സസ്പെൻഷനും പരിശോധനയിൽ പരാജയപ്പെട്ടിട്ടുണ്ട്. പല മരുന്നുകളിലും ചേർക്കേണ്ട ഘടകങ്ങൾ ചേർത്തിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ ​ഗുണനിലവാര പരിശോധനാ ഫലം തെറ്റാണെന്നാണ് മരുന്നു കമ്പനികളുടെ വാദം. ഓ​ഗസ്റ്റിൽ നടത്തിയ പരിശോധനയിലും 156 മരുന്നുകളെ അപകടസാധ്യതയുള്ള മരുന്നുകളായി പ്രഖ്യാപിച്ചിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us