ഡൽഹിയിലെ വെടിവെപ്പുകൾക്കിടെ കോടികളുടെ കവർച്ച; വ്യാപാരിയിൽ നിന്ന് 4 കിലോ സ്വർണം തട്ടി

ഡൽഹിയിലെ സെക്കന്റ് സെയിൽ ആഢംബര കാർ ഷോറൂമിൽ ഇന്നലെയാണ് മൂന്ന് പേ‍ർ 20 റൗണ്ട് വെടിയുതിർത്തത്.

dot image

ഡൽഹി: 24 മണിക്കൂറിനിടെയുണ്ടായ മൂന്ന് വെടിവെപ്പുകൾക്കിടെ രാജ്യതലസ്ഥാനത്ത് നടന്നത് കോടികളുടെ കവർച്ച. 3.5 കോടി രൂപ വില വരുന്ന നാല് കിലോ​ഗ്രാം സ്വ‍‍ർണമാണ് കവർന്നത്. കോരൾബാ​ഗിലെ വ്യാപാരിയെ ആക്രമിച്ചാണ് സ്വ‍ർണം കവർന്നത്. ഇയാൾ ഓട്ടോയിൽ യാത്ര ചെയ്യുന്നതിനിടെയാണ് ബൈക്കിലെത്തിയ ആൾ സ്വ‍ർണം തട്ടിയെടുത്തത്. വ്യാപാരിയുടെ പരാതിയിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് അന്വേഷണം ഊർജിതമാക്കി.

ഡൽഹിയിലെ സെക്കന്റ് സെയിൽ ആഢംബര കാർ ഷോറൂമിൽ ഇന്നലെയാണ് മൂന്ന് പേ‍ർ 20 റൗണ്ട് വെടിയുതിർത്തത്. ഭാഹു ​ഗാങ് (Bhau Gang, Since 2020) എന്ന പേരെഴുതിയ സ്ലിപ്പ് സംഭവ സ്ഥലത്ത് ഉപേക്ഷിച്ചാണ് പ്രതികൾ മടങ്ങിയത്. പൊലീസ് തിരയുന്ന ഹിമൻഷു ഭാഹുവുമായി ബന്ധപ്പെട്ട സം​ഘമാണ് ഇതിന് പിന്നിലെന്നാണ് പൊലീസിന്റെ സംശയം. 2022 ൽ രാജ്യം വിട്ട ഭാഹു പോർച്ചു​ഗീസിലാണെന്നാണ് കരുതി വന്നിരുന്നത്. സംഘം അഞ്ച് കോടി രൂപയാണ് കാർ ഉടമകളോട് ആവശ്യപ്പെട്ടത്.

ഈ സംഭവം നടന്ന് ആറ് മണിക്കൂറിനുള്ളിൽ മറ്റൊരിടത്തും വെടിവെപ്പുണ്ടായി. സൌത്ത് വെസ്റ്റ് ഡൽഹിയിലെ മഹിപാൽപൂരിൽ ഹോട്ടൽ ഇംപ്രസിലാണ് വെടിവെപ്പുണ്ടായത്. കൊള്ളയടിക്കാനുള്ള ശ്രമത്തിൽ ഹോട്ടലിന്റെ ഗ്ലാസ് വാതിലുകൾ തകർന്നു. കാനഡ കേന്ദ്രീകരിച്ചുള്ള ഗുണ്ടാനേതാവ് ഗോൾഡീ ബ്രാറിന്റെ പേരിൽ ഹോട്ടലുടമയോട് പണം ആവശ്യപ്പെട്ടു. മൂന്നാമത്തെ വെടിവെപ്പുണ്ടായത് വെസ്റ്റ് ഡൽഹിയിലെ നാങ്ക്ലോയിലെ മിഠായിക്കടയിലാണ്. ജയിലിൽ കഴിയുന്ന ഗുണ്ടാ നേതാവ് ദീപക് ബോക്സറിന്റെ പേരിലാണ് ഇവിടെ ആക്രമണം നടന്നത്. ഇത് വ്യക്തമാക്കുന്ന സ്ലിപ്പ് സംഭവ സ്ഥലത്തുനിന്ന് ലഭിച്ചിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us