മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; അതീവ ജാഗ്രത

സംശയാസ്പദമായി എന്തുകണ്ടാലും അറിയിക്കണമെന്നും നിര്‍ദേശമുണ്ട്

dot image

മുംബൈ: മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്. കേന്ദ്ര ഏജന്‍സികളാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്. ഇതേ തുടര്‍ന്ന് ആരാധനാലയങ്ങളില്‍ അടക്കം സുരക്ഷ വര്‍ധിപ്പിച്ചു. പ്രദേശങ്ങളില്‍ മോക് ഡ്രില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

മുംബൈയിലെ ഡിസിപിമാരോട് അതത് സോണുകളിലെ സുരക്ഷാ ക്രമീകരണങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നഗരങ്ങളിലെ ക്ഷേത്രങ്ങളില്‍ കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണം. സംശയാസ്പദമായി എന്തുകണ്ടാലും അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. ക്ഷേത്രത്തില്‍ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് മുംബൈ പൊലീസ് ആവശ്യപ്പെട്ടതായി സിദ്ധവിനായക ക്ഷേത്രത്തിലെ ട്രസ്റ്റ് ചെയര്‍മാന്‍ സദാ സര്‍വന്‍കര്‍ പറഞ്ഞു. ഇതിനായുള്ള സജ്ജീകരണങ്ങള്‍ ഉടന്‍ ഒരുക്കണമെന്ന് മുംബൈ പൊലീസ് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

പ്രശസ്തമായ രണ്ട് ആരാധനാലയങ്ങളുള്ള ക്രോഫോര്‍ഡ് മാര്‍ക്കറ്റ് പരിസരത്ത് കഴിഞ്ഞ ദിവസം പൊലീസ് മോക്ഡ്രില്‍ നടത്തിയിരുന്നു. അതേസമയം, ദുര്‍ഗാപൂജ ഉള്‍പ്പെടെ ഉത്സവകാല ആഘോഷങ്ങളുടെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഇതെന്നാണ് പൊലീസിന്റെ വിശദീകരണം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us