ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; നാളെ സത്യപ്രതിജ്ഞ

ഇഡി അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ സെന്തിൽ ബാലാജിയെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്തും

dot image

ചെന്നൈ: ഡിഎംകെ മന്ത്രിയും മുഖ്യമന്ത്രി എം കെ സ്ഥാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്റെ ഉപമുഖ്യമന്ത്രി പദവിയിൽ ഔദ്യോഗിക സ്ഥിരീകരണം. പദവി കാര്യത്തിൽ തമിഴ്നാട് രാജ് ഭവനിൽ നിന്ന് സ്ഥിരീകരണമെത്തി. നാളെ ഉദയനിധി സ്റ്റാലിൻ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. മാത്രമല്ല ഇഡി അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ സെന്തിൽ ബാലാജിയെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്തും. സെന്തിൽ ബാലാജിയും നാളെ സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്ക് ശേഷം 3:30 ന് രാജ്ഭവനിൽ വച്ചാകും സത്യപ്രതിജ്ഞ.

കായിക-യുവജനക്ഷേമ വകുപ്പ് മന്ത്രിയാണ് നിലവില്‍ ഉദയനിധി സ്റ്റാലിൻ. നിങ്ങൾ മനസിൽ വിചാരിക്കുന്ന കാര്യങ്ങൾ സംഭവിക്കുന്ന സാഹചര്യമുണ്ടാകും എന്നായിരുന്നു ഒടുവിലായി ഉദയനിധിയുടെ സ്ഥാനാരോഹണത്തെ കുറിച്ച് സ്റ്റാലിൻ ദിവസങ്ങൾക്ക് മുമ്പ് പ്രതികരിച്ചത്.

ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം പാർട്ടിയിൽ നിന്ന് ഉയരുന്നുണ്ടെന്ന് സമ്മതിക്കുമ്പോഴും സമയമായില്ലെന്നായിരുന്നു നേരത്തെ സ്റ്റാലിനെടുത്തിരുന്ന നിലപാട്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ ഇനിയും രണ്ട് വർഷം ബാക്കി നിൽക്കെയാണ് ഇപ്പോഴത്തെ നീക്കം. 2026 ലാണ് തമിഴ്നാട് തിരഞ്ഞെടുപ്പ് നടക്കുക.

2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ഡിഎംകെയുടെ പ്രധാന പ്രചാരകൻ ഉദയനിധി സ്റ്റാലിൻ ആയിരുന്നു. മാർച്ചിൽ 16 ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ തമിഴ്നാട്ടിലെ 39 ലോക്സഭാ മണ്ഡലങ്ങളിലായി 121 സ്ഥലങ്ങളിൽ ഉദയനിധി പ്രചാരണപരിപാടികൾ നടത്തിയിരുന്നു. ഉദയനിധിയുടെ പിതാവും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിനും സമാനമായ തരത്തിൽ ഉപമുഖ്യമന്ത്രിയായിരുന്നു. 2006-11 കാലയളവിലായിരുന്നു സ്റ്റാലിൻ ഉപമുഖ്യമന്ത്രിയായിരുന്നത്. തദ്ദേശ സ്വയംഭരണ മന്ത്രിയായിരുന്നു സ്റ്റാലിനെ അന്നത്തെ മുഖ്യമന്ത്രിയായ എം കരുണാനിധി ഉപമുഖ്യമന്ത്രിയായി ഉയർത്തുകയായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us