'ഹസന്‍ നസ്‌റല്ല രക്തസാക്ഷി'; തിരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തിവെച്ച് മെഹ്ബൂബ മുഫ്തി

പലസ്തീനിലേയും ലെബനനിലേയും ജനങ്ങള്‍ക്കൊപ്പമാണ് നിലയുറപ്പിക്കുന്നതെന്നും അഗാതമായ ദുഃഖത്തിന്റേയും പ്രതിരോധത്തിന്റേയും മണിക്കൂറുകളിലൂടെയാണ് ലെബനന്‍ കടന്നുപോകുന്നതെന്നും മെഹബൂബ മുഫ്തി പറഞ്ഞു

dot image

ശ്രീനഗര്‍: ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റല്ല ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തിവെച്ച് പിഡിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി. ഹസന്‍ നസ്‌റല്ല രക്തസാക്ഷിയാണെന്ന് മെഹ്ബൂബ മുഫ്തി എക്‌സില്‍ കുറിച്ചു.

ഹസന്‍ നസ്‌റല്ലയക്കം ലെബനനിലും ഗാസയിലും രക്തസാക്ഷിയായവര്‍ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് ഇന്നത്തെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കുകയാണെന്ന് മെഹബൂബ അറിയിച്ചു. പലസ്തീനിലേയും ലെബനനിലേയും ജനങ്ങള്‍ക്കൊപ്പമാണ് നിലയുറപ്പിക്കുന്നതെന്നും അഗാതമായ ദുഃഖത്തിന്റേയും പ്രതിരോധത്തിന്റേയും മണിക്കൂറുകളിലൂടെയാണ് ലെബനന്‍ കടന്നുപോകുന്നതെന്നും മെഹബൂബ മുഫ്തി പറഞ്ഞു.

ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂത്തില്‍ വെള്ളിയാഴ്ച നടന്ന ആക്രമണത്തിലാണ് ഹസന്‍ നസ്‌റല്ല കൊല്ലപ്പെട്ടത്. ഹിസ്ബുല്ല നേതൃത്വം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. നസ്‌റുല്ലയുടെ കൊലപാതകത്തില്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല നേതൃത്വം മുന്നറിയിപ്പ് നല്‍കി. ലെബനനില്‍, പ്രത്യേകിച്ച് ഷിയാ അനുയായികള്‍ക്കിടയില്‍ ആധിപത്യമുള്ള നേതാവാണ് നസ്‌റല്ല. 1992 ഫെബ്രുവരി മുതല്‍ ഹിസ്ബുള്ളയുടെ സെക്രട്ടറി ജനറലായിരുന്നു. ചെറുപ്പം മുതല്‍ മതപഠനം നടത്തിയ നസ്‌റല്ല ഒടുവില്‍ ഷിയാ രാഷ്ട്രീയ, അര്‍ദ്ധസൈനിക വിഭാഗമായ അമല്‍ മൂവ്‌മെന്റില്‍ ചേര്‍ന്നു. 1982-ല്‍ ലെബനനിലെ ഇസ്രയേല്‍ അധിനിവേശത്തില്‍ വന്‍ നാശനഷ്ടമുണ്ടായിരുന്നു. അന്ന് ഹിസ്ബുള്ള സ്ഥാപിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ് നസ്‌റല്ല.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us