Jan 23, 2025
12:11 AM
മൈസൂരു: മൈസൂരുവില്‍ റേവ് പാര്‍ട്ടി നടക്കുന്നതിനിടെ പൊലീസ് റെയ്ഡ്. മീനാക്ഷിപുരയിലെ സ്വകാര്യ ഫാം ഹൗസില്‍ നടന്ന പാര്‍ട്ടിക്കിടെയാണ് പൊലീസ് റെയ്ഡ് നടന്നത്. 64 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിരവധി വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു പൊലീസ് റെയ്ഡ് നടത്തിയത്. പരിശോധനക്കിടെ 15-ഓളം അബോധാവസ്ഥയില്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. അതേസമയം പാര്‍ട്ടിയില്‍ രാസലഹരിയില്‍ കണ്ടെടുത്തതായി സ്ഥിരീകരണമില്ല. കസ്റ്റഡിയിലെടുത്തവരെല്ലാം പിന്നീട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
കസ്റ്റഡിയിലെടുത്തവരുടെ രക്തസാമ്പിളുകള്‍ ശേഖരിച്ചതായും ഇതിന്റെ ഫലം വരുന്നതിന് അനുസരിച്ച് തുടര്‍നടപടികളിലേക്ക് കടക്കുമെന്നും പൊലീസ് പറഞ്ഞു. രാസലഹരി കണ്ടെടുത്തിട്ടില്ലെന്ന് മൈസൂരൂ എസ്പി വിഷ്ണുവര്‍ധനും പറഞ്ഞു.
പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ രക്തസാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. വിശദമായ പരിശോധനക്കായി ഫൊറന്‍സിക് സംഘം സ്ഥലം സന്ദര്‍ശിച്ചിട്ടുണ്ട്. ഇതിന്റെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും എസ്പി പറഞ്ഞു. റേവ് പാര്‍ട്ടിയില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും പറഞ്ഞു. സംഭവത്തില്‍ പൊലീസ് കൃത്യമായ അന്വേഷണം നടത്തി. ആവശ്യമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.