പ്രതിപക്ഷ പാർട്ടികളെ ഭിന്നിപ്പിക്കാൻ അമിത് ഷാ അടച്ചിട്ട മുറികളിൽ യോ​ഗം ചേരുന്നു: ഉദ്ധവ് താക്കറെ

അടച്ചിട്ട മുറികളില്ല, പറയേണ്ടത് ജനങ്ങൾക്ക് മുൻപിൽ നിന്നാണെന്ന് ഉദ്ധവ് താക്കറെ

dot image

മുംബൈ: ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായ്ക്കെതിരെ ​ഗുരുതര ആരോപണവുമായി ശിവസേന യുബിടി വിഭാ​ഗം നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. പ്രതിപക്ഷ പാർട്ടികളെ ഭിന്നിപ്പിക്കാൻ അമിത് ഷാ അടച്ചിട്ട മുറികളിൽ യോ​ഗം ചേർന്നുവെന്നാണ് താക്കറെയുടെ ആരോപണം. മഹാരാഷ്ട്രയിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് അധികാരത്തിന് വേണ്ടിയുള്ള പോരാട്ടമല്ലെന്നും മറിച്ച് സംസ്ഥാനത്തെ കവർച്ചക്കാർക്ക് വിട്ടുകൊടുക്കാതിരിക്കാനുള്ളതാണെന്നും താക്കറെ പറഞ്ഞു.

'അടുത്തിടെ നാ​ഗ്പൂരിലേക്ക് നടത്തിയ സന്ദർശനത്തിൽ ബിജെപി നേതാക്കളുമായി അമിത് ഷാ അടച്ചിട്ട മുറിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ പ്രതിപക്ഷ പാർട്ടികളെ ഭിന്നിപ്പക്കണമെന്നും രാഷ്ട്രീയപരമായി എന്നെയും ശരദ് പവാറിനെയും തകർക്കണമെന്നും നിർദേശം നൽകിയിരുന്നു. ഇത് അടച്ചിട്ട മുറിയിലിരുന്ന് പറയേണ്ട ആവശ്യമെന്താണ്? ഇത് ജനങ്ങളുടെ മുൻപിൽ വെച്ചാണ് ഷാ പറയേണ്ടത്', ഉദ്ധവ് താക്കറെ പറഞ്ഞു. രാഷ്ട്രീയപരമായി എന്നെയും ശരദ് പവാറിനെയും തകർക്കണമെന്ന് പറയുന്നതിന് പിന്നിലെ ഉദ്ദേശ്യം മഹാരാഷ്ട്രയെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്ന് പതിറ്റാണ്ട് നീണ്ട ശിവസേനയെ ബിജെപി തകർത്തു. എന്നിരുന്നാലും ശിവസേനയ്ക്ക് 63 സീറ്റ് നേടാനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇക്കുറി മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യവും മഹാവികാസ് അഘാഡിയും തമ്മിലുള്ള നേർക്കുനേർ പോരാട്ടമാണ് നടക്കുക. കോൺ​ഗ്രസ്- ശിവസേന യുബിടി-എൻസിപി ശരദ് പവാർ പക്ഷം എന്നിവരാണ് മഹാവികാസ് അഘാഡിയിലുള്ളത്. ശിവസേന-ബിജെപി-എൻസിപി എന്നീ പാർട്ടികളാണ് മഹായുതി സഖ്യത്തിന്റെ ഭാ​ഗമായുള്ളത്.

മഹാരാഷ്ട്രയിലെ 40 ലോക്സഭ സീറ്റുകളിൽ 30 സീറ്റുകളാണ് മഹാ വികാസ് അഘാഡി വിജയിച്ചത്. കോൺ​ഗ്രസ് 13 സീറ്റിലും, ശിവസേന ഒമ്പത് സീറ്റ്, എൻസിപി എട്ട് സീറ്റ് എന്നിങ്ങനെയാണ് നേടിയത്. മഹാവികാസ് അഘാഡിയുടെ സീറ്റ് വിഭജന ചർച്ചകൾ ഏതാനും ദിവസങ്ങൾക്കകം പൂർത്തിയാകുമെന്ന് എൻസിപി (എസ്പി) നേതാവ് ശരദ് പവാർ പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us