ഉദയനിധി ഇനി തമിഴ്നാടിന്റെ ഉപമുഖ്യമന്ത്രി; സെന്തില്‍ ബാലാജി വീണ്ടും മന്ത്രിസഭയിലേക്ക്

സ്റ്റാലിന്റെ വഴിയേ തന്നെയാണ് ഉദയനിധിക്കും പാതയൊരുങ്ങുന്നത്

dot image

ചെന്നൈ: ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ് ഡിഎംകെ നേതാവും മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിൻ. ഇനി മുതൽ കൂടുതൽ ഉത്തരവാദിത്തങ്ങളുണ്ടാകുന്നുവെന്നും സന്തോഷമുണ്ടെന്നും ഉദയനിധി സ്റ്റാലിൻ പ്രതികരിച്ചു.

ഉദയനിധിക്കൊപ്പം നാല് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച സെന്തിൽ ബാലാജി വീണ്ടും മന്ത്രിസഭയിലേക്കെത്തി. വൈദ്യുതി, എക്സൈസ് വകുപ്പുകളുടെ ചുമതലയാണ് സെന്തിൽ ബാലാജിക്ക് നൽകിയിരിക്കുന്നത്.ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഗിൻജി മസ്താന് പകരക്കാരനായി എസ് എം നാസർ ചുമതലയേറ്റു. ഉന്നതവിദ്യാഭ്യാസ വകുപ്പിൽ ഡോ. ഗോവി ചെഴിയൻ അധികാരമേറ്റപ്പോൾ ടൂറിസം വകുപ്പിന്റെ ചുമതല ആര്‍ രാജേന്ദ്രൻ ഏറ്റെടുത്തിട്ടുണ്ട്. കെ രാമചന്ദ്രൻ ആയിരുന്നു ടൂറിസം വകുപ്പ് കൈകാര്യം ചെയ്തിരുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നടത്തിയ പ്രചരണത്തിലൂടെയാണ് ഉദയനിധി തമിഴ് രാഷ്ട്രീയത്തിൽ ശ്രദ്ധേയമായത്. കായിക രം​ഗത്തും യുവജന ക്ഷേമത്തിനായും വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തതിലൂടെ ഉദയനിധി ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. നടൻ വിജയ് കൂടെ രാഷ്ട്രീയ പ്രവേശനത്തിന് തയ്യാറാകുന്ന സാഹചര്യത്തിൽ ഉദയനിധി സ്റ്റാലിന്റെ ഉപമുഖ്യമന്ത്രായിയുള്ള സ്ഥാനാരോ​ഹണം തമിഴ് രാഷ്ട്രീയത്തിൽ പുത്തൻ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുമെന്നാണ് പ്രതീക്ഷ.

2026 ൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഉദയനിധി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങളും നിലനിൽക്കുന്നുണ്ട്.ഇതിനിടെയാണ് ഉപമുഖ്യമന്ത്രിയായുള്ള സ്ഥാനക്കയറ്റം. സ്റ്റാലിന്റെ വഴിയേ തന്നെയാണ് ഉദയനിധിക്കും പാതയൊരുങ്ങുന്നത്. കരുണാനിധി മുഖ്യമന്ത്രിയായിരിക്കെ 2009ലാണ് സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കുന്നത്. 2021 ൽ ചെക്‌പോക് മണ്ഡലത്തിൽ നിന്ന് വിജയിച്ച ഉദയനിധി 2022 ൽ ആയിരുന്നു ഡിഎംകെ മന്ത്രിസഭയിൽ കാലുകുത്തിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us