യുപിയിൽ പടക്ക ഫാക്ടറിയിൽ സ്ഫോടനം: മൂന്ന് മരണം, അഞ്ച് പേർക്ക് പരിക്ക്

പരിക്കേറ്റവരെ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

dot image

ലഖ്നൗ: ഉത്തർപ്രദേശിലെ ബറേലിയിലെ പടക്ക ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ മൂന്ന് മരണം. അഞ്ച് പേർക്ക് പരിക്കേറ്റു. സ്‌ഫോടനത്തിൽ ഫാക്ടറിയോട് ചേർന്നുള്ള നാല് വീടുകൾ തകർന്നതായും ബറേലി പൊലീസ് അറിയിച്ചു. ബറേലിയില്‍ സിരൗലി പ്രദേശത്ത് ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം.

പരിക്കേറ്റവരെ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാല് വീടുകൾ തകർന്നതായാണ് വിവരം. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നസീർ ഷാ എന്നയാളുടെ പേരിലാണ് പടക്ക നിർമാണത്തിനുള്ള ലൈസൻസ്.

അതേസമയം മരിച്ചവരെ തിരിച്ചറിയാനായിട്ടില്ലെന്ന് ബറേലി ചീഫ് മെഡിക്കൽ ഓഫീസർ പറ‍ഞ്ഞു. സംഭവത്തിൽ പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us