ട്രെയിനിന്റെ പടിയിലിരുന്ന് യാത്ര; കാല്‍ തെന്നി ട്രാക്കിലേക്ക്, യാത്രക്കാരന് ദാരുണാന്ത്യം

ചെന്നൈ എ​ഗ്മോറിൽ നിന്ന് പുറപ്പെട്ട ട്രെയിൻ സൈദാപേട്ടിൽ എത്തിയപ്പോഴായിരുന്നു സംഭവം

dot image

ചെന്നൈ: ട്രെയിനിന്റെ പടിയിലിരുന്ന് യാത്ര ചെയ്തുണ്ടായ അപകടത്തില്‍ യാത്രക്കാരന് ദാരുണാന്ത്യം. ​കടലൂർ സ്വദേശിയായ ബാലമുരുകനാണ് (24) മരിച്ചത്. വൈ​ഗ എക്സപ്രസ് ട്രെയിനിന്റെ പടിയിയിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന ബാലമുരുകന്റെ കാല്‍ തെന്നി പ്ലാറ്റ് ഫോമിനും ട്രാക്കിനും ഇടയിലേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. ചെന്നൈ എ​ഗ്മോറിൽ നിന്ന് പുറപ്പെട്ട ട്രെയിൻ സൈദാപേട്ടിൽ എത്തിയപ്പോഴായിരുന്നു സംഭവം.

ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെയാണ് അപകടമുണ്ടായത്. ട്രെയിനിലെ ജനറൽ കംപാർട്ട്മെന്റിൽ ആയിരുന്നു ബാലമുരുകൻ യാത്ര ചെയ്തത്. ട്രെയിൻ സൈദാ പേട്ട സ്റ്റേഷനിൽ നാലാം നമ്പർ പ്ലാറ്റ് ഫോമിലെത്തിയപ്പോൾ പടികളിൽ ഇരിക്കുകയായിരുന്ന ബാലമുരുകൻ മറിഞ്ഞ് ട്രാക്കിലേക്ക് വീഴുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ച് തന്നെ ബാലമുരുകൻ മരിച്ചു.

ജിആർപി സംഭവസ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷം ആരംഭിച്ചിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us