സന്ദര്‍ശക വിസ ജോലിക്കുള്ളതല്ല; തട്ടിപ്പുകളിൽ നിന്ന് ജാ​ഗ്രത പാലിക്കണം; മുന്നറിയിപ്പുമായി നോർക്ക

ലൈസന്‍സ് ഉള്ള റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ മുഖേന മാത്രമേ ജോലിക്കായി പോകാവൂ എന്നും നോർക്ക മുന്നറിയിപ്പ് നൽകി

dot image

കൊച്ചി: വിസ തട്ടിപ്പുകൾക്കെതിരെ ജാ​ഗ്രത പാലിക്കണമെന്ന നിർദേശവുമായ നോർക്ക. സന്ദര്‍ശക വിസയെന്നത് രാജ്യം സന്ദര്‍ശിക്കുന്നതിനുള്ള അനുമതി മാത്രമാണ്. സന്ദർശക വിസയിൽ വിദേശത്ത് ജോലി ലഭിക്കുമെന്ന് പറയുന്ന ഏജൻസികൾ തട്ടിപ്പാണ് നടത്തുന്നത്. സന്ദർശക വിസ ജോലിക്കായുള്ള അനുമതിയല്ലെന്ന തിരിച്ചറിവുണ്ടാകണമെന്നും നോർക്ക അധികൃതർ മുന്നറിയിപ്പ് നല്‍കി.

ഒരു രാജ്യവും സന്ദർശക വിസയിലെത്തുന്നവർക്ക് ജോലി ചെയ്യാൻ അനുമതി നൽകില്ല. സന്ദർശക വിസകളിലെത്തി ജോലി ചെയ്യുന്നത് ശ്ര​ദ്ധയിൽപ്പെട്ടാൽ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും. വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള, ലൈസന്‍സ് ഉള്ള റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ മുഖേന മാത്രമേ ജോലിക്കായി പോകാവൂ എന്നും നോർക്ക മുന്നറിയിപ്പ് നൽകി. പലപ്പോഴും ഏജൻസി ഉറപ്പുനൽകുന്ന തൊഴിലാകില്ല അവിടെയെത്തിയാൽ ലഭിക്കുക. കൃത്യമായ ശമ്പളമോ ആഹാരമോ താമസസൗകര്യമോ ഇല്ലാതെ നിരവധി പേർ ഇപ്രകാരം വിവിധ രാജ്യങ്ങളിൽ തട്ടിപ്പിനിരയായി അകപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ പോയ പലരും തിരികെ എത്തിയിട്ടില്ല.

സന്ദർശക വിസയിൽ ഏജൻസികളുടെ തെറ്റായ വാ​ഗ്ദാനങ്ങൾ വിശ്വസിച്ച് മലേഷ്യ, കംബോഡിയ, തായ്ലൻഡ്. മ്യാൻമർ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലേക്ക് പോയ നിരവധി പേർ തട്ടിപ്പിനിരയായിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അം​ഗീകാരവും ലൈസൻസുമുള്ള റിക്രൂട്ടമെന്റ് ഏജൻസികൾ മുഖേന മാത്രം ജോലിക്കായി പുറത്തേക്ക് പോകണമെന്ന് തൊഴിൽ അന്വേഷിക്കുന്നവർ ഉറപ്പ് നൽകണമെന്നും നോർക്ക വ്യക്തമാക്കി. ഇത് ഇ-മൈ​ഗ്രേറ്റ് പോർട്ടൽ മുഖേന തൊഴിൽ അന്വേഷകർക്ക് എളുപ്പത്തിൽ കണ്ടെത്താനാകുമെന്നും നോർക്ക അറിയിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us