ചണ്ഡീഗഡ്: പഞ്ചാബിലെ ലുധിയാനയിൽ നാല് നില കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തില്‍ യുവതിയും കുഞ്ഞും മരണത്തിൽ നിന്ന് രക്ഷപ്പെട്ടത് അത്ഭുതകരമായി. കെട്ടിടം തകർന്ന് വീഴുമ്പോൾ ഒരു സ്ത്രീ കൈകയിലിരുന്ന കുട്ടിയെയും കൊണ്ട് അപകടത്തിൽ നിന്നും നിമിഷ നേരത്തിനുളളിലാണ് രക്ഷപ്പെടുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
#लुधियाना के पुराने बाज़ार में गिरती इमारत के नीचे आने से महिला बाल-बाल बची.. पुराने बाज़ार में 100 साल पुरानी इमारत अचानक ढह गई.. जिसका CCTV video viral. #IranAttack #niftycrash #IsraelUnderAttack pic.twitter.com/BQzvTnSrdW
— HAMARI AWAZ Aap tak (@hamariawaz_news) October 2, 2024
കഴിഞ്ഞ ചൊവ്വാഴ്ച ലുധിയാനയിലെ പഴയ മാർക്കറ്റിലായിരുന്നു സംഭവം. ഏകദേശം 100 വർഷം പഴക്കമുള്ള കെട്ടിടമാണ് തകർന്നുവീണത്. കെട്ടിടം തകർന്നതോടെ പ്രദേശത്തെ ജനങ്ങൾ പ്രാണരക്ഷാർത്ഥം ഓടാൻ രക്ഷപ്പെട്ടിരുന്നു.
പുറത്തുവന്ന വീഡിയോയില്‍ യുവതിയും കുട്ടിയുമായി ഓടുന്നത് കാണാം. പെട്ടെന്ന് തകർന്ന കെട്ടിടത്തിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് യുവതി പുറത്തേക്ക് വരികയായിരുന്നു. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.