മകളെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനില്‍; അന്വേഷണത്തില്‍ ചുരുളഴിഞ്ഞത് അച്ഛന്റെ കൊടും ക്രൂരത

മാനസികമായി തകര്‍ന്ന പെണ്‍കുട്ടി ബുധനാഴ്ച വീടുവിട്ടിറങ്ങി. ഇതിന് പിന്നാലെ മകളെ ഒരു സംഘം തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് അച്ഛന്‍ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി

dot image

മുംബൈ: മകളെ തട്ടിക്കൊണ്ടുപോയെന്ന അച്ഛന്റെ പരാതിയില്‍ പൊലീസ് അന്വേഷണത്തില്‍ ചുരുളഴിഞ്ഞത് കൊടും ക്രൂരത. മുംബൈയിലാണ് സംഭവം. മകളെ അഞ്ച് വര്‍ഷമായി ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ ക്രൂരതയില്‍ മനംമടുത്ത് പെണ്‍കുട്ടി വീടുവിട്ട് ഇറങ്ങിപ്പോയതാണെന്നും പൊലീസ് അറിയിച്ചു.

മധ്യ മുംബൈയിലെ മഹാലക്ഷ്മി മേഖലയിലാണ് സംഭവം നടന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി അച്ഛന്‍ പതിനേഴുകാരിയായ മകളെ ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു. പെണ്‍കുട്ടി ഇതേപ്പറ്റി ആരോടും പറഞ്ഞിരുന്നില്ല. മാനസികമായി തകര്‍ന്ന പെണ്‍കുട്ടി ബുധനാഴ്ച വീടുവിട്ടിറങ്ങി. ഇതിന് പിന്നാലെ മകളെ ഒരു സംഘം തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് അച്ഛന്‍ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇതിന് പിന്നാലെ പെണ്‍കുട്ടിക്ക് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് വ്യാപകമാക്കി.

പൊലീസ് അന്വേഷണത്തില്‍ മഹാലക്ഷ്മി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് പെണ്‍കുട്ടിയെ പൊലീസ് കണ്ടെത്തി. തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് സ്വന്തം അച്ഛനില്‍ നിന്നുണ്ടായ ക്രൂരത പെണ്‍കുട്ടി വെളിപ്പെടുത്തിയത്. കഴിഞ്ഞ അഞ്ച് വര്‍ഷം അച്ഛന്‍ തന്നെ പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിനോട് വ്യക്തമാക്കി. പെണ്‍കുട്ടിയുടെ പരാതിയില്‍ അച്ഛനെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു. പൊലീസ് നടത്തിയ തിരച്ചിലില്‍ സൗത് രസ്ത മേഖലയില്‍ നിന്ന് ഇയാള്‍ പിടിയിലായി. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us